Tuesday, August 30, 2016

ഐഫോണ്‍ നോട്‌സ് പാസ് വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാം

ഫോണുകള്‍ മറ്റൊരാള്‍ക്ക് താല്‍ക്കാലികമായെങ്കിലും കൈമാറേണ്ട അവസരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം സമയങ്ങളില്‍ നമ്മുടെ വിലയേറിയ വിവരങ്ങള്‍ നഷ്ടമാകാനുള്ള സാധ്യതയും ഏറെയാണ്. ഇതിന് പരിഹാരമായാണ് ഐ ഫോണില്‍ നോട്‌സ്  ലോക്ക് ചെയ്യാനുള്ള സംവിധാനം ലഭ്യമാക്കിയത്. ഐ.ഒ.എസ് 9.3 മുതലും മാക് എക്‌സ് 10.11.4 മുതലും സംവിധാനം ലഭ്യമാണ്. വളരെ രഹസ്യമായി സൂക്ഷി
ക്കേണ്ട പാസ് വേഡുകള്‍, എ.ടി.എം പിന്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇത്തരത്തില്‍ നോട്ടില്‍ ലോക് ചെയ്ത് സൂക്ഷിക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പാസ് വേഡ് നഷ്ടപ്പെട്ടാല്‍ റീസെറ്റ് ചെയ്യാന്‍ ആപ്പിളിന് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല. എന്നാല്‍ പുതിയൊരു നോട്ട് മറ്റൊരു പാസ് വേഡ് ഉപയോഗിച്ച് ലോക് ചെയ്യാം.
സെറ്റിങ്‌സില്‍ നോട്‌സ് എടുത്ത് പാസ് വേഡ് ടാപ് ചെയ്യണം. തുടര്‍ന്ന് എന്റര്‍ പാസ് വേഡ് കോളത്തില്‍ സ്വകാര്യ പാസ് വേഡും പാസ് വേഡ് ഹിന്റും നല്‍കിയ ശേഷം ഡണ്‍ ടാപ് ചെയ്താല്‍ നോട്‌സ് ലോക്കായി.
നോട്‌സ് ആപ്ലിക്കേഷനില്‍ നിന്ന് നേരിട്ടും പാസ് വേഡ് നിര്‍മിക്കാം.
രഹസ്യമായി സൂക്ഷിക്കേണ്ട നോട്ട് ഏതെന്ന് തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് സമുകള്‍ ഭാഗത്തുള്ള ആരോ സ്പര്‍ശിച്ചാല്‍ ഫോണിന്റെ താഴ് ഭാഗത്ത് ഒപ്ഷനുകള്‍ ലഭ്യമാകും. ഇതില്‍ ലോക് എന്ന ബോക്‌സില്‍ തൊട്ടാല്‍ ഫിംഗര്‍ പ്രിന്റോ പാസ്സ് വേഡോ ഉപയോഗിച്ച് നോട് ലോക് ചെയ്യാനുള്ള നിര്‍ദേശം ലഭിക്കും. ഇങ്ങനെ ചെയ്താല്‍ പിന്നീട് പ്രസ്തുത നോട്ട് പാസ് വേഡ് അല്ലെങ്കില്‍ ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ കഴിയൂ. നോട്ടിന് പ്രത്യേകമായി പാസ് വേഡ് നല്‍കുന്നതിനാല്‍ ഫോണ്‍ ഓപണ്‍ ആണെങ്കിലും മറ്റുള്ളവര്‍ക്ക് ലോക് ചെയ്ത നോട്ടുകള്‍ വായിക്കാന്‍ കഴിയില്ല.
ഐക്ലൗഡ് നോട്ടുകള്‍ ഒന്നിലധികം ആപ്പിള്‍ ഡിവൈസുകളില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ എല്ലാ നോട്ടുകള്‍ക്കും ഒരേ പാസ് വേഡ് തന്നെ ഉപയോഗിക്കണം. ആവശ്യമെങ്കില്‍ പാസ് വേഡ് മാറ്റുകയും ചെയ്യാം.



Post a Comment