Saturday, August 27, 2016

വാട്ട്‌സ് ആപ്പിന് പകരം 6 ആപ്പുകള്‍

ദുബൈ: 2009ല്‍ തുടക്കം കുറിച്ച ശേഷം ലോകത്ത് ഏറ്റവും പ്രചാരം
എന്നാല്‍ തീര്‍ത്തും സൗജന്യവും യാതൊരു സ്വാധീനവും ചെലുത്താത്തതുമായ ഏതാനും ആപ്ലിക്കേഷനുകളിതാ. ഇവയില്‍ ചിലത്  ഉപയോഗിക്കുന്ന സ്ഥലം പോലും പ്രചരിപ്പിക്കാത്ത വാട്ട്‌സ്ആപ്പിനേക്കാളും സുരക്ഷിതമായ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. വാട്ട്‌സ്ആപ്പിന് പകരം വെക്കാവുന്ന 6 ആപ്ലിക്കേഷനുകള്‍:
1 ബി.ബി.എം (ബ്ലാക്ക്‌ബെറി മെസ്സേജിങ്): ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷന്‍ തറവാട്ടിലെ കാരണവരാണ്  ബി.ബി.എം. ബ്ലാക്ക്‌ബെറി നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണെങ്കിലും ബി.ബി.എം അങ്ങനെയല്ല. ലോകത്തെ ഏറ്റവും സുരക്ഷിതമായ മെസേജിങ് ആപ്ലിക്കേഷന്‍ ഏതെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമില്ല. നേരത്തെ ബ്ലാക്ക്‌ബെറി ഫോണുകളില്‍ മാത്രമായിരുന്ന സംവിധാനം അടുത്ത കാലത്താണ് മറ്റു പ്ലാറ്റ്‌ഫോമുകളിലേക്കും ലഭ്യമാക്കിത്തുടങ്ങിയത്. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ ബ്ലാക്ക്‌ബെറിക്ക് ഈ ഗതി വരുമായിരുന്നില്ല. അത്രക്ക് സ്വാധീനമാണ് ലോക തലത്തില്‍ ബി.ബി.എമ്മനുള്ളത്. ബി.ബി.എം പിന്നുകള്‍ ഉപയോഗിച്ചാണ് ഉപയോക്താക്കളെ തിരിച്ചറിയുന്നത്. ചാനലുകളാണ് മറ്റൊരു പ്രത്യേകത. വോയ്‌സ് മെസ്സേജുകളുടെ നിലവാരത്തില്‍ വാട്ട്‌സ്ആപ്പ് ബി.ബി.എമ്മിന്റെ അയലത്തൊന്നും എത്തില്ല.
2-കിക് മെസേജിങ്:
2009ല്‍ ബ്ലാക്ക്‌ബെറി പ്ലാറ്റ്‌ഫോമിലാണ് കിക് മെസേജിങ്ങിന് തുടക്കം കുറിച്ചത്. അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുണ്ടായിരുന്നു ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് ആയിരുന്നു അത്. അതിവേഗ മെസ്സേജിങ് സേവനമാണെന്നതിന് പുറമെ മറ്റു ആപ്പുകളെ പോലെ മൊബൈല്‍ നമ്പര്‍ ആവശ്യമില്ല എന്നത് പ്രത്യേകതയാണ്. ഹാഷ്ടാഗ് ഉപയോഗിച്ച് ഗ്രൂപ്പ് ചാറ്റിങ് നടത്താം. കൂടാതെ സ്വകാര്യ ഗ്രൂപ്പുകളും നിര്‍മിക്കാം. യുവജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ആപ്പിനുള്ളില്‍ തന്നെ വെബ് ബ്രൗസറും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍ സുഖകരമായി സെര്‍ച്ചിങ്ങും ബ്രൗസിങ്ങും സൗകര്യപ്രദമായി നടത്താം. ഒരു മാറ്റത്തിന് ഏറെ യോജിച്ച ആപ്ലിക്കേഷന്‍.
3-ടെലഗ്രാം:
ടെലഗ്രാം സേവനങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. വാട്ട്‌സ് ആപ്പിന് സമാനമായ ഫീച്ചറുകള്‍ക്ക് പുറമെ അധിക സേവനങ്ങളും ലഭ്യമാണ്. 1.5 ജി.ബി വരെയുള്ള ചിത്രങ്ങള്‍, ഇമേജുകള്‍ തുടങ്ങിയവ ട്രാന്‍സ്ഫര്‍ ചെയ്യാമെന്നതാണ് പ്രത്യേകത. വാട്ട്‌സ് ആപ്പിനേക്കാള്‍ വളരെ അധികമാണിത്. 200 അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകളും നിര്‍മിക്കാം. സുരക്ഷാ പഴുതുകള്‍ അടക്കാന്‍ 200,000 ഡോളറിന്റെ പദ്ധതിയാണ് ടെലഗ്രാമിനുള്ളത്.
4-ലൈന്‍ മെസഞ്ചര്‍:
വാട്ട്‌സ് ആപ്പിന്റെ മുഖ്യ എതിരാളിയാണിത്. മെസേജിങ്ങിനു പുറമെ സൗജന്യ വോയ്‌സ്, വീഡിയോ കോളുകളും ലഭ്യമാണ്. സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും ടൈംലൈന്‍ പോസ്റ്റ് ചെയ്യാനുമുള്ള സൗകര്യം ലൈന്‍ സേവനങ്ങളെ മികച്ചതാക്കുന്നു. ഐഫോണ്‍ മുതല്‍ ഫയര്‍ഫോക്‌സ് വരെയുള്ള ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ ലഭ്യമാണ്. ഏറ്റവുമധികം പ്ലാറ്റ്‌ഫോമുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്ലിക്കേഷനും ഇതാകാം. 600 ദശലക്ഷം ഉപയോക്താക്കളുള്ള ആപ്ലിക്കേഷന്‍ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്നു.

5വി ചാറ്റ്:
നേരത്തെ വെക്‌സിന്‍ എന്നറിയപ്പെട്ടിരുന്ന വി ചാറ്റ് ചൈന ആസ്ഥാനമായ ടെന്‍സന്റ് ഹോള്‍ഡിങ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ്. വൈബറിന്റെയും കിക് ചാറ്റിന്റെയും ജനകീയതയില്ലെങ്കിലും ഫീച്ചറുകളില്‍ അത്ര പിറകിലൊന്നുമല്ല വി ചാറ്റ്. ഗ്രൂപ്പ് ചാറ്റിങ്, വീഡിയോ ചാറ്റിങ്, വി ചാറ്റ് കാളിങ്, ബ്രോഡ്കാസ്റ്റ് മെസേജ് തുടങ്ങിയ ഫീച്ചറുകളുണ്ട്. നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. ഡിസൈനും ഏറെ ആകര്‍ഷകം. ഏക്കാലത്തേക്കും സൗജന്യവുമാണ്. വിചാറ്റിന്റെ ചലഞ്ച് ഗെയിം ചൈനയില്‍ ഏറെ ജനപ്രീതിയുള്ളതാണ്. ഇപ്പോള്‍ ആഗോള തലത്തില്‍ വളര്‍ച്ചയുടെ പാതയിലാണ്.

6 വൈബര്‍:
പട്ടികയില്‍ ജനപ്രീതിയില്‍ ഏറെ മുന്നിലാണ്. വൈബറില്‍ നിന്നാണ് ക്രമേണ മറ്റു ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളെ തട്ടിയെടുത്തത്. സൗജന്യ വൈബര്‍ കോളുകള്‍ക്കു പുറമെ കുറഞ്ഞ നിരക്കില്‍ സാധാരണ ഫോണുകളിലേക്കും വിളിക്കാമെന്നതാണ് പ്രത്യേകത. ഐഫോണ്‍ പ്ലാറ്റ് ഫോമില്‍ തുടക്കം കുറിച്ച വൈബര്‍ ഇപ്പോള്‍ മിക്ക പ്ലാറ്റ് ഫോമുകളിലും ലഭ്യമാണ്. ക്രമേണ മെസേജിങ് രംഗത്തെ അതികായനായി മാറി. അല്‍പ്പം തളര്‍ച്ച നേരിട്ടെങ്കിലും ഇപ്പോഴും 200 ദശലക്ഷം ഉപയോക്താക്കളുണ്ട്. 12ഓളം വിവിധ ഭാഷകളെ പിന്തുണയ്ക്കും. റകുടെന്‍ എന്ന ജപ്പാന്‍ ഇലക്ട്രോണിക്- ഇന്റര്‍നെറ്റ് കമ്പനി 900 ദശലക്ഷം ഡോളറിന് അടുത്തിടെ വൈബറിനെ ഏറ്റെടുത്തിരുന്നു.

നേടിയ മെസേജിങ് ആപ്ലിക്കേഷുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്. സൗജന്യ സേവനമായിരുന്നു അതിന്റെ മുഖമുദ്ര. മാത്രമല്ല ഉപയോക്താക്കളെ യാതൊരു തരത്തിലും ശല്യപ്പെടുത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ 19 ബില്യണ്‍ ഡോളറിന് കമ്പനിയെ ഫേസ് ബുക്ക് ഏറ്റെടുത്തതുമുതല്‍ ടെക് ലോകത്ത് വാട്ട്‌സ്ആപ്പിന്റെ ഭാവിയെ കുറിച്ച് മുറുമുറുപ്പുണ്ട്. എന്നാല്‍ ഏറെ വൈകിയിതാ വാട്ട്‌സ് ആപ്പ് നമ്പറുകള്‍ ഫേസ് ബുക്കിന് നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് വാട്ട്‌സ് ആപ്പ് സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ഉടമകളായ ഫേസ് ബുക്കിന്റെ ഭീഷണി.
Post a Comment