Sunday, July 28, 2013

ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിക്കാത്തവരോട്‌

ഫേസ്ബുക്കില്‍ ഞാനൊരു പോസ്റ്റിട്ടു. കമന്റ് ചെയ്യാന്‍ കനിവ് കാട്ടിയില്ലെങ്കിലും ലൈക് അടിക്കാന്‍ ദാക്ഷിണ്യം കാണിച്ചത് ഒരേ ഒരാള്‍ മാത്രം. എനിക്കു വിഷമമില്ല. എങ്കിലും സംഗതി ഗൗരവമാണ്. ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും നന്ന്.
കുറച്ച് പിന്നോട്ട്. മഴക്കാലം തുടങ്ങുന്നതിനു തൊട്ടു മുന്‍പ്. അംഗനവാടിയില്‍ നിന്ന് ആശ, വര്‍ക്കര്‍മാരും ആരോഗ്യ വകുപ്പില്‍ നിന്നുള്ളവരും (അതോ അനാരോഗ്യ വകുപ്പോ) എത്തി. ഒരു കൂട്ടര്‍ ബ്ലീച്ചിംഗ് പൗഡര്‍ തന്നു. ഉമ്മയോട് അതിന്റെ ഗുണഗണങ്ങള്‍ വര്‍ണിച്ചു. ശുചിത്വത്തിന്റെ ഔന്നിത്യവും അത് വീടുകളിലുണ്ടാക്കുന്ന ഗുണങ്ങള്‍ വിവരിച്ചു. എളിയ ആവശ്യമേ അവര്‍ക്കുള്ളൂ. ബ്ലീച്ചിംഗ് പൗഡര്‍ കലക്കി ഒഴിച്ച് കിണര്‍ വൃത്തിയാക്കണം. പിന്നീടെത്തിയവര്‍ ബ്ലീച്ചിംഗ് പൗഡര്‍ ഒഴിച്ചോ? അളവെത്ര എന്നിവ അറിയാനാണ് വരുന്നത്. ഇതോടെ വീട്ടിലെ സകല രോഗങ്ങളും പമ്പകടക്കും. ചികിത്സയേക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് പണ്ടാരോ പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട്. വളരെ പണ്ടല്ല. അതിനുമാത്രം പ്രായവും എനിക്കില്ല. വൈകിട്ട് ഞാനെത്തിയപ്പോള്‍ (ആശ കൊണ്ട് പറഞ്ഞതാണ്. ജോലി കഴിഞ്ഞ അര്‍ദ്ധരാത്രിയാണ് വീട്ടിലെത്തുക) ഉമ്മ കാര്യം പറഞ്ഞു. ബ്ലീച്ചിംഗ് പൗഡര്‍ ഒഴിച്ചുള്ള ഒരുപരിപാടിയും നടക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. ഉമ്മക്കും എതിര്‍പ്പില്ല. രണ്ടു കൊല്ലം മുന്‍പ് ഏറെ വാഗ്ദാനങ്ങള്‍ നല്കി അംഗനവാടിയില്‍ നിന്നും കൊടിയ വിഷമായ ബ്ലീച്ചിംഗ് പൗഡര്‍ നല്കി കിണറില്‍ ഒഴിപ്പിച്ചതും ആറ്റുനോറ്റു വളര്‍ത്തിയ ചെറുമീന്‍ ചത്തു പോയതും ഇപ്പോഴും ദുഖത്തോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്. അതിപ്പോഴും എന്റെ മനസ്സില്‍ തികട്ടി വരും. കിണറ് ശുചിയാക്കിയപ്പോള്‍ മീന്‍ ചത്തു പോയി. ഇത്രയും എഴുതിയത് എന്റെ കദനം ആരെയും കേള്‍പ്പിച്ച് സിംപതി വാങ്ങാനല്ല. ബ്ലീച്ചിംഗ് പൗഡര്‍ എന്ന മാരക വിഷത്തെ കുറിച്ച് എല്ലാവര്‍ക്കും ബോധമുണ്ടോയെന്നറിയാനാണ്. ബ്ലീച്ചിംഗ് പൗഡറിനെ കുറിച്ച് ഞാന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന് ലൈക്കടിച്ച നവാസ്്ബിന്‍ ആദമിനെ സ്മരിച്ചു കൊണ്ട്  ആ പോസ്റ്റ് ഒന്നു കൂടി ഇവിടെ അവതരിപ്പിക്കുന്നു.
ബ്ലീച്ചിംഗ് പൗഡര്‍ ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അഞ്ചു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുരങ്ങാട്ടി മന്നാം കണ്ടം ട്രൈബല്‍ സ്കൂളിലെ അഞ്ചാം ക്ലാസ് കുട്ടികളെയാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ഇനി ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍
1 ബ്ലീച്ചിംഗ് പൗഡര്‍ കൊടിയ വിഷമാണ്.
2 അവ സൂക്ഷിക്കുന്നതു പലപ്പോഴും സാധാരണക്കാരന്റെ മക്കല്‍ പഠിക്കുന്ന അംഗനവാടികളിലും സര്‍ക്കാര്‍ സ്കൂളുകളിലുമാണ്.
3 ബ്ലീച്ചിംഗ് പൗഡര്‍ ശ്വസിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.
4 കേരളത്തിലെ കൃത്രിമ തലമുടി വ്യവസായത്തിന്റെ വളര്‍ച്ചക്ക് മുഖ്യ കാരണം ബ്ലീച്ചിംഗ് പൗഡര്‍ ഇട്ട് അശുദ്ധമാക്കിയ വള്ളമാണ്. (അതില്‍ കുളിച്ചാല്‍ മുടി കൊഴിയുമെന്നത് ഉറപ്പ്, ഉറപ്പ് ഉറപ്പ്)
Post a Comment