Wednesday, July 24, 2013

ഇഫ്താര്‍ സൗഹൃദങ്ങള്‍

ഒരുമിച്ചൊരു നോമ്പുതുറ. ബള്‍ഗേറിയന്‍ ജനതയ്ക്ക് അതിഷ്ടമാണ്. രാജ്യത്തെ മുസ്‌ലിംകളും ക്രിസ്ത്യാനികളും റമാന്‍ ആഗതമാകുമ്പോള്‍ സന്തോഷിക്കും. കാരണം അവര്‍ക്ക് അത് മത സൗഹാര്‍ദ്ധവും സാഹോദര്യവും പങ്കുവെക്കാനുള്ള അവസരമാണ്. മുസ്‌ലിം സംഘടനകള്‍ക്കു പുറമെ സര്‍ക്കാര്‍ തലത്തിലും ഇത്തരം ഇഫ്താര്‍ വിരുന്നുകള്‍ ബള്‍ഗേറിയയില്‍ സാധാരണയാണ്. പ്രാദേശിക ഭരണകൂടങ്ങളും ജനങ്ങളെ ഒരുമിപ്പിക്കുന്ന മാസത്തെ ഉത്സവ പ്രതീതിയോടെയാണ് കൈകാര്യം ചെയ്യുന്നത്.
"ഞങ്ങള്‍ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കുളിര്‍മ്മയുള്ള അന്തരീക്ഷത്തിലേക്കു ക്ഷണിച്ചു വരുത്തി വിഭവ സമൃദ്ധമായ ഭക്ഷണം നല്കുന്നു'- ബള്‍ഗേറിയയിലെ മെസ്റ്റാന്‍ പ്രവിശ്യാ മേയര്‍ മെഹ്മദ് ആകിഫിന്റെ വാക്കുകള്‍. ഇവിടെ ഇരുമതസ്ഥരും വളരെ അടുപ്പത്തിലാണ് കഴിഞ്ഞു കൂടുന്നത്.
ലോക മുസ്‌ലിംകള്‍ക്കൊപ്പം  ജൂലൈ 10നാണ് ബള്‍ഗേറിയയിലും റമദാന്‍ ഒന്ന് തുടങ്ങിയത്.
നോമ്പുകാലം കൂടുതല്‍ ദൈവ സാമീപ്യം ലഭിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളിലാണ് മുസ്‌ലിംകള്‍ മുഴുകുക. പ്രാര്‍ത്ഥന, നല്ല ചിന്തകള്‍, ആത്മ സംസ്കരണം തുടങ്ങി ബള്‍ഗേറിയന്‍ മുസ്‌ലിംകള്‍ നോമ്പിനെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്വീകരിക്കുന്നു.
നോമ്പ് മുസ്‌ലിംകള്‍ക്ക് ക്ഷമയും ആത്മ നിയന്ത്രണവും ആത്മീയതയും പരിശീനിക്കാനുള്ള സമയമാണ്. അല്ലാഹുവിനു മുന്നില്‍ (ദൈവത്തിനു മുന്നില്‍) സ്വയം സമര്‍പ്പിച്ചും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും സല്‍കര്‍മ്മങ്ങളില്‍ മുഴുകിയും അവര്‍ സമയം ചെലവഴിക്കുന്നു.
റമദാനില്‍ രാത്രി നമസ്കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനും ജനങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. മസ്ജിദുലളില്‍ തിരക്കേറും. ബള്‍ഗേറിയയിലെ ഖര്‍ദ്‌സാലി, മെസ്റ്റാന്‍ പ്രവിശ്യയില്‍ മുസ്‌ലിംകളും തുര്‍ക്കുകളുമാണ് ഭൂരിപക്ഷം.
~ഔദ്യോഗിക കണക്കനുസിരിച്ച് മുസ്‌ലിംകള്‍ അധികവും ഒട്ടോമന്‍ സാമ്രാജ്യ കാലത്ത് യൂറോപ്പിലെത്തിയ തുര്‍ക്കി വംശജരുടെ പിന്‍ഗാമികളാണ്.
റിപ്പബ്ലിക് ഓഫ് ബള്‍ഗേറിയ എന്ന് ഔദ്യോഗിക നാമം. തലസ്ഥാനം സോഫിയ. ഔദ്യോഗിക ഭാഷ ബള്‍ഗേറിയന്‍. 78 ലക്ഷമാണ്  ജനസംഖ്യ.
മുസ്‌ലിംകള്‍ 12 ശതമാനം. 84 ശതമാനം ജനങ്ങളും ബള്‍ഗേറിയന്‍ വംശജരാണ്. 1908 ഒക്‌ടോബര്‍ 5ന് സ്വാതന്ത്ര്യം നേടി. 2007 ജനുവരി ഒന്നിന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം.
Post a Comment