Tuesday, July 23, 2013

ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ഇന്തോനേഷ്യയില്‍ ഖുര്‍ആന്‍ പാരായണത്തിന്റെ മാസമാണ് റമദാന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വിവിധ തലങ്ങളിലുള്ള ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ റമദാന്റെ ഭാഗമായി നടക്കും. വിശുദ്ധ ഗ്രന്ധമായ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് റമദാനിലാണെന്നതാണ് ഇത്തരം മത്സരങ്ങള്‍ക്ക് ഈ മാസം തെരഞ്ഞെടുക്കാന്‍ കാരണം. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ക്കും ഇന്തോനേഷ്യ വേദിയാകും.
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. രാജ്യത്ത് ഏറ്റവും അധികം ആഘോഷിക്കപ്പെടുന്നതും ഏറെ കാത്തിരിക്കുന്നതുമായ മാസമാണ് റമദാന്‍. പുണ്യമാസമെത്തുന്നതോടെ ഇന്തോനേഷ്യയുടെ മുഖച്ഛായ തന്നെ പെട്ടെന്ന് മാറും. റമദാന്‍ തുടങ്ങുന്നതിനു മുന്നോടിയായി ടി വി ചാനലുകള്‍ പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്യും. എന്തിനേറെ പറയുന്നു, റമദാനുമായി ബന്ധപ്പെട്ട പരസ്യങ്ങളായിരിക്കും ചാനലുകളില്‍ ഇക്കാലത്ത് പ്രത്യേക്ഷപ്പെടുക.
ഷോപ്പിംഗ് മാളുകളും വന്‍ ജക്കാര്‍ത്ത പോലെയുള്ള വന്‍നഗരങ്ങളും റമദാന്‍ വിപണിക്കായി ഒരുങ്ങും. പെരുന്നാള്‍ ആഘോഷത്തിനുള്ള വസ്ത്രവിപണിയാണ് ഏറെ ചൂടുപിടിക്കുക. റമദാന്‍ അടക്കും തോറും ഇന്തോനേഷ്യയില്‍ കൂടുതല്‍ ഉണര്‍വ്വ് പ്രത്യക്ഷപ്പെടും. നോമ്പ് തുടങ്ങുന്നതിന്റെ തലേ ദീവസം തന്നെ തറാവീഹ് നമസ്കാരം ആരംഭിക്കും. പള്ളികള്‍ ജനസമൃദ്ധമാകും. കൂടതല്‍ ഭക്തി ജനങ്ങളില്‍  പ്രകടമാകും.  ഇന്തോനേഷ്യയിലെ നോമ്പിന്റെ ദൈര്‍ഘ്യം വ്യത്യസ്തമാണ്. മൂന്നു സമയ മേഖലകളില്‍ (ടൈം സോണ്‍)പരന്നു കിടക്കുന്നതാണ് രാജ്യം എന്നതാണ് ഇതിന് കാരണം. പുലര്‍ച്ചെ നാലുമണിയോടെ  അത്തായം കഴിക്കാന്‍ എഴുന്നേല്‍ക്കും. ഭക്ഷണം തയ്യാറാക്കാന്‍ വീട്ടമ്മമാര്‍ ഒരു മണിക്കൂര്‍ മുന്‍പു തന്നെ ഉണര്‍ന്നിരിക്കും.
സാധാരണ ഗതിയില്‍ ഇന്തോനേഷ്യയില്‍ സുബ്ഹി ബാങ്ക് വിളിക്കുന്നതിനു 15 മിനിട്ടു മുന്‍പു മാത്രമാണ് അത്തായം കഴിക്കുക. നമ്മുടെനാല്‍ മുന്‍പുണ്ടായിരുന്നതിനു സമാനമായി അത്തായമുട്ട് എന്നൊരു രീതി ഇന്തോനേഷ്യയിലെ ചില ഭാഗങ്ങളില്‍  ഇപ്പോഴുമുണ്ട്. പുലര്‍ച്ചെ എഴുനേല്‍ക്കാന്‍ ഗ്രാമണരായ യുവാക്കളും കുട്ടികളും പാത്രങ്ങളിലും മറഅറും മുട്ടി ശബ്ദമുണ്ടാക്കി വീടുകള്‍ക്ക് മുന്നിലൂടെ നടക്കും. റമദാനില്‍ സാധാരണ ബിസിനസ് കേന്ദ്രങ്ങള്‍ എട്ടില്‍ നിന്ന് ആറു മണിക്കൂറായി സമയം ക്രമീകരിക്കും.
ഇഫ്താറിന് പള്ളികളിലെത്തുന്നവര്‍ നോമ്പു തുറ വിഭവങ്ങള്‍ പരസ്പരം പങ്കു വെച്ചു കഴിക്കുന്നത് പതിവാണ്.
മത സൗഹാര്‍ദ്ധത്തിന് ഇന്തോനേഷ്യ പ്രസിദ്ധമാണ്. ഇതുകാരണം അമുസ്‌ലിം സംഘടനകള്‍ പോലും പതിവായി ഇഫ്താര്‍ വിഭവങ്ങള്‍ നല്കുന്ന പതിവുണ്ട്. സെന്‍ട്രല്‍ ജാവയിലെ ബോജോ നെഗോറോ ബുദ്ധക്ഷേത്രം കഴിഞ്ഞ ആറുവര്‍ഷമായി ഇത്തരത്തില്‍ ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഹോട്ടലുകളും മറ്റും അടയ്ക്കുന്നതിനാല്‍ രാജ്യത്തെ മറ്റു മതസ്തരും ഭക്ഷണ സമയം റമദാന്‍ സമയവുമായി ക്രമീകരിക്കുക  പതിവാണ്.
ജക്കാര്‍ത്തയാണ് ഇന്തോനേഷ്യയുടെ തലസ്ഥാനം. 10 വംശീയ വിഭാഗങ്ങള്‍ രാജ്യത്തുണ്ട്. ഔദ്യോഗിക ഭാഷ ഇന്തോനേഷ്യന്‍. 1945 ആഗസ്ത് 17ന് നെതര്‍ലാന്‍സില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാല്‍ പൂര്‍ണ തോതില്‍ നിലവില്‍ വന്നത് 1949 ഡിസംബര്‍ 27ന്. നാണയം റുപിയാ.
17508  ദ്വീപുകള്‍ അടങ്ങിയതാണ് ഇന്തോനേഷ്യ. 34 പ്രവിശ്യകളുണ്ട്. 238 ദശലക്ഷമാണ് ജനസംഖ്യ. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നാലാമത്തെ രാജ്യം. ഇന്ത്യയുടെ അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളുമായി ഇന്തോനേഷ്യ അതിര്‍ത്തി പങ്കിടുന്നുണ്ട്.
Post a Comment