Saturday, May 25, 2013

റിലയന്‍സിന് വേണ്ടി ജനങ്ങളെ കൊള്ളയടിക്കുന്നു


keralabhooshanam Editorial 2013 may 25/ www.keralabhooshanam.com
എണ്ണ – പ്രകൃതി വാതക ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായഭീമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ വഴിവിട്ടു സഹായിക്കാന്‍ പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി നടത്തുന്ന
പ്രകൃതി വാതകത്തിന്റെ വിലവര്‍ദ്ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രി നടത്തുന്ന നീക്കം മറ്റൊരു വലിയ അഴിമതിയിലേക്കാണ് കാര്യങ്ങള്‍ നീക്കുന്നതെന്ന് ഗുരുദാസ് ദാസ്ഗുപ്ത മുന്നറിയിപ്പ് നല്‍കുന്നു. ടുജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗയിംസ,് കല്‍ക്കരിപ്പാടം തുടങ്ങി ഒട്ടേറെ അഴിമതി ആരോപണങ്ങളില്‍പ്പെട്ടു മുഖം വികൃതമായിരിക്കുന്ന യുപിഎ സര്‍ക്കാരിന്  പേരുദോഷമുണ്ടാക്കുന്ന മറ്റൊരു അഴിമതിയാണ് ഗുരുദാസ് ദാസ്ഗുപ്ത ഉയര്‍ത്തിക്കാട്ടുന്നത്. റിലയന്‍സിന് വേണ്ടി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാനുള്ള പെട്രോളിയം മന്ത്രിയുടെ നീക്കം തടയാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടിയന്തിരമായി ഇടപെടമെന്ന് ദാസ് ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ അഴിമതിക്കു കോപ്പു കൂട്ടുന്ന വീരപ്പമൊയ്‌ലി പെട്രോളിയം മന്ത്രിയായി തുടരണോ എന്ന കാര്യത്തില്‍  എത്രയും വേഗം പ്രധാനമന്ത്രി തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
റിലയന്‍സ് ഉള്‍പ്പെടെയുള്ള ഖനന കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില ആയിരം എംബിടിയു (ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) വിന്  4..2 ഡോളറാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില. ഇത് ഇരട്ടിയാക്കണമെന്ന് രംഗരാജന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനെ മറികടന്ന് വില വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള ചരടുവലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പെട്രോളിയം മന്ത്രി. അദ്ദേഹത്തിന്റെ ഇത് സംബന്ധിച്ച നീക്കങ്ങള്‍ തെളിയിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ മിനിട്‌സ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉള്‍ക്കൊള്ളിച്ച് ദാസ് ഗുപ്ത പ്രധാന മന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. എമബിടിയുവിന് ആദ്യവര്‍ഷം 8 ഡോളര്‍ വില നിശ്ചയിക്കണമെന്നും അടുത്ത വര്‍ഷം ഇത് 12 ഡോളറാക്കണമെന്നും തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തേക്ക് 14 ഡോളറാക്കണമെന്നുമാണ് വീരപ്പമൊയ്‌ലിയുടെ നിലപാട്. കേന്ദ്ര സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട് എണ്ണയും പ്രകൃതി വാതകവും ഖനനം ചെയ്യുന്ന റിലയന്‍സ് ആവശ്യപ്പെടുന്ന വിലയും വീരപ്പമൊയ്‌ലി ശുപാര്‍ശ ചെയ്യുന്ന തുകയും ഏറെക്കുറെ സമാനമാണ്.
റിലയന്‍സിനെ വഴിവിട്ടു സഹായിക്കുന്ന ഈ വിലനിലവാരം അംഗീകരിക്കാനാവില്ലെന്ന് നിലപാടാണ് പെട്രോളിയം സെക്ട്ര്ടറി ഉള്‍പ്പെടെയുള്ള സീനിയര്‍ ഉദ്യോഗസ്ഥന്മാര്‍ സ്വീകരിച്ചത് മൂന്ന് പ്രാവശ്യം തിരിച്ചയച്ചിട്ടും ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പിടാന്‍ വീരപ്പമൊയ്‌ലി ഉദ്യോഗസ്ഥന്മാരെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. വീരപ്പമൊയ്‌ലി പറയുന്ന രീതിയില്‍ വിലകൂടിയാല്‍ റിലയന്‍സിന് ഉണ്ടാക്കാന്‍ കഴിയുന്ന ഭീമമായ ലാഭം, സബ്‌സിഡി ഇനത്തില്‍ സര്‍ക്കാരിന് നേരിടേണ്ടി വരുന്ന അധിക ചെലവ് എന്നിവയെക്കുറിച്ചുള്ള കൃത്യമായ കണക്കും ദാസ്ഗുപ്ത വെളിപ്പെടുത്തിയിട്ടുണ്ട്. റിലയന്‍സ് ആവശ്യപ്പെടുന്ന പ്രകാരം എംബിടിയുവിന് 13.8ഡോളര്‍ വില നിശ്ചയിച്ചാല്‍ കമ്പനിക്ക് പ്രതിവര്‍ഷം 32,400 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കഴിയും. സര്‍ക്കാരിന്റെ സബ്‌സിഡി ഭാരം 36000 കോടി രൂപയായിരിക്കും. ഇത് റിലയന്‍സുമായി ഒത്തു ചേര്‍ന്നുള്ള ഭീമമായ അഴിമതിക്കുള്ള നീക്കമാണെന്നാണ്ദാസ് ഗുപതയുടെ ആരോപണം.
റിലയന്‍സിന് വേണ്ടി വീരപ്പമൊയ്‌ലി നടത്തുന്ന നീക്കങ്ങള്‍ അദ്ദേഹത്തിന്റെ രാജിക്കു മതിയായ കാരണമാണെന്നും ദാസ് ഗുപ്ത പറയുന്നു. പെട്രോളിയം സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥന്മാര്‍ ആവര്‍ത്തിച്ച് എതിര്‍പ്പു പ്രകടിപ്പിച്ചിട്ടും വീരപ്പമൊയ്‌ലി റിലയന്‍സിന് വേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തുന്നത് ഗൗരവപൂര്‍വ്വം   കാണേണ്ടതാണ്. ഈ വിഷയത്തില്‍ റിലയന്‍സുമായി വീരപ്പമൊയ്‌ലി നിരന്തരം ബന്ധപ്പെടുകയും ഫയലിനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാരുകയും ചെയ്യുന്നതായും രിപ്പോര്‍ട്ടുകള്‍ ഉണ്ട്. വീരപ്പമൊയ്‌ലിയുടെ കമ്പ്യൂട്ടര്‍ പരിശോധിക്കുകയും റിലയന്‍സുമായി നടത്തിയിട്ടുള്ള ആശയ വിനിമയങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും ദാസ് ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍ക്കരിപ്പാടം കേസില്‍ നിയമമന്ത്രി അശ്വനി കുമാറും റെയില്‍വേ ബോര്‍ഡ് അംഗത്തില്‍ നിന്നു കോഴവാങ്ങിയ കേസില്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലും രാജിവെച്ച് ഒഴിഞ്ഞതുപോലെ വീരപ്പമൊയ്‌ലിയും പുറത്തുപോകേണ്ടതാണെന്ന് ദാസ്ഗുപ്ത പറയുന്നു. രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് റിലയന്‍സിന് അവിഹിത ലാഭം ഉണ്ടാക്കിക്കൊടുക്കാനുള്ള വ്യക്തമായ നീക്കങ്ങളാണ് വീരപ്പമൊയ്‌ലി നടത്തി വരുന്നത്. പെട്രോളിയം സെക്രട്ടറി മൂന്നു പ്രാവശ്യം തിരിച്ചയച്ച ഫയല്‍ അതേപടി പാസ്സാക്കിക്കാന്‍ വീരപ്പമൊയ്‌ലി നടത്തുന്ന നീക്കം മാത്രം മതി അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയം ഉയരാന്‍. പ്രകൃതി വാതക വില വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ഊര്‍ജ്ജ വകുപ്പു മന്ത്രിമാരും രംഗത്തു വന്നിട്ടുണ്ട്.  രംഗരാജന്‍ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള വര്‍ദ്ധനവു പോലും അംഗീകരിക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. വില ഗണ്യമായി ഉയരുന്നത്. ഇരുമേഖലയേയും ദോഷകരമായി ബാധിക്കുമെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നു.
റിലയന്‍സിന് എണ്ണ – പ്രകൃതി വാതക ഖനനത്തിനായി എണ്ണപ്പാടങ്ങള്‍ അനുവദിച്ചതിന്റെ പിന്നില്‍ വന്‍ അഴിമതിനടന്നിട്ടുള്ളതായി 2011 ല്‍ സിഎജി കണ്ടെത്തിയിരുന്നു. അന്നത്തെ പെട്രോളിയം മന്ത്രി മുരളി ദിയോറ ഇക്കാര്യത്തില്‍ വഴിവിട്ട നടപടികള്‍ കൈക്കൊണ്ടതായും സിഎജി കുറ്റപ്പെടുത്തിയിരുന്നു. സഎജിയുടെ രൂക്ഷമായ വിമര്‍ശനം ഉണ്ടായിട്ടും വഴിവിട്ട് എണ്ണപ്പാടങ്ങള്‍ അനുവദിച്ചതിനെപ്പറ്റി അന്വേഷണമൊന്നും ഉണ്ടായില്ല.

keralabhooshanam
നീക്കങ്ങളെക്കുറിച്ച് സിപിഐയുടെ പാര്‍ലമെന്റിലെ പ്രതിനിധി ഗുരുദാസ് ദാസ് ഗുപ്ത നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. ആന്ധ്ര പ്രദേശിലെ കൃഷ്ണഗോദാവരി തടത്തിലേത്് ഉള്‍പ്പെടെയുള്ള ഖനന മേഖലയില്‍  നിന്ന് റിലയന്‍സ് ഉല്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന് അന്യായമായി വില വര്‍ദ്ധിപ്പിക്കാന്‍ ഇപ്പോഴത്തെ പ്രട്രോളിയം മന്ത്രി നടത്തുന്ന നീക്കങ്ങളിലേക്കാണ് ഗുരുദാസ് ദാസ്ഗുപ്ത വിരല്‍ ചൂണ്ടുന്നത്. റിലയന്‍സ് ഉല്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന് ഉയര്‍ന്ന വില നിശ്ചയിക്കണമെന്നുള്ള മന്ത്രി വീരപ്പമൊയ്‌ലിയുടെ ശുപാര്‍ശ അംഗീകരിച്ചാല്‍ സബ്‌സിഡി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 76000 കോടി രൂപയുടെ അധികഭാരം ചുമക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ധനകമ്മി കുറയ്ക്കാന്‍ പെട്രോളിയം ഉല്പനങ്ങളുടേത് ഉള്‍പ്പെടെയുള്ള സബ്‌സിഡി ഗണ്യമായി വെട്ടിക്കുറച്ച് ജനങ്ങളെ വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്ന സമീപനം ഒരുവശത്ത് നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് റിലയന്‍സ് ഉള്‍പ്പെടെയുള്ള വ്യവസായ ഭീമന്മാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള കരുനീക്കം നടക്കുന്നത്.
Post a Comment