Wednesday, March 6, 2013

അമുസ്‌്‌ലിം ചാരനും ബലാത്സംഘത്തിനിരയാകുന്ന ദളിതരും നാടോടികളും

ദല്‍ഹി ബലാത്സംഘം ശ്രദ്ധേയമാക്കിയത്‌ ജാതി രാഷ്ട്രീയമാണെന്ന ആക്ഷേപത്തിന്‌ രൂക്ഷമായ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്‌ ഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു. അതിനെ സാധൂകരിക്കുന്ന സംഭവങ്ങളുടെ കുത്തൊഴുക്കാണ്‌ പിന്നീടുണ്ടായത്‌. ഉത്തര്‍ പ്രദേശില്‍ പുറത്തു പോയ അമ്മ വരുന്നതു കാത്തിരുന്ന്‌ വയറു കരിഞ്ഞ 11 വയസ്സില്‍ താഴെയുള്ള മൂന്നു കുഞ്ഞുങ്ങളാണ്‌ ആര്‍ എസ്‌ എസ്‌ നേതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യക്കാരുടെ തനിനിറം കണ്ട്‌ ഈ ലോകത്തു നിന്ന്‌ വിടപറഞ്ഞത്‌. ഇപ്പോഴിതാ തിരൂരും.
ഭാരതീയര്‍ ഇത്തരം നീച കൃത്യങ്ങള്‍ ചെയ്യില്ലെന്നാണ്‌ അദ്ദേഹത്തിന്റെ മതം. ബഹുമാനപ്പെട്ടവര്‍ മഹാഭാരതവും രാമായണവുമൊന്നും വായിച്ചില്ലെന്ന്‌ ആരും ധരിക്കരുത്‌. അടിയന്തിരമായ കേരളത്തിന്‌ സാംസ്‌കാരിക പാരമ്പര്യമില്ലാത്ത ഒരു പേരു കണ്ടു പിടിക്കാന്‍ ആര്‍ എസ്‌ എസിനെ തന്നെ ചുമതലപ്പെടുത്താം.
ഏതായാലും നാലാള്‍ ഇളകിയാല്‍ മാത്രമേ അത്‌ പത്ര-ചാനല്‍ ഇടങ്ങളില്‍ പോലും എത്തുകയുള്ളൂ. മറ്റൊരു കാര്യം കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മുസ്‌്‌ലിമല്ലാത്ത ഒരു ചാരനെ പിടികൂടുകയുണ്ടായി. അന്നത്‌ അത്യാവശ്യത്തിന്‌ വാര്‍ത്തയായെന്നല്ലാതെ ഇവിടെ ഇന്ത്യന്‍ മുജാഹിദീന്‌ കിട്ടുന്ന വാര്‍ത്താ പ്രാധാന്യം പോലും അതിനു കിട്ടിയില്ല. നമ്മുടെ പ്രഖ്യാപിത ശത്രുരാജ്യമായ പാക്കിസ്‌താന്‌ പൊക്രാനില്‍ ബാജ്‌്‌പേയ്‌ പൊട്ടിച്ചത്‌ നാടന്‍ ബോംബാണെന്ന വിവരമാണ്‌ അയാല്‍ ചോര്‍ത്തിക്കൊടുത്തത്‌. ഇന്ത്യക്കാരെയും പാക്കിസ്‌താന്‍കാരെയും ഒരുപോലെ പറ്റിച്ച ബി ജെ പി സര്‍ക്കാര്‍ രാഷ്ട്രത്തോട്‌ മാപ്പ്‌ പറയണമെന്നത്‌ വേറെ കാര്യം. ബി ജെ പി ഭരണകാലത്ത്‌ രാജ്യത്തുണ്ടായ രണ്ട്‌ മഹത്തായ സംഭവങ്ങളായിരുന്നു പൊക്രാനിലെ അണുബോംബ്‌ പരീക്ഷണവും പാര്‍ലമെന്റാക്രമണവും. രണ്ടിലും അവിശ്വസനീയതയുടെ നിയലുകള്‍ ഒരുപോലെ പിന്തുടരുന്നുണ്ട്‌. യു എസ്‌ എസ്‌ ആറിനെ തോല്‍പ്പിക്കാന്‍ അമേരിക്ക ചന്ദ്രനില്‍ പോയപോലെയാണ്‌ കാര്യങ്ങളുണ്ടായത്‌. ഇപ്പോഴും അമേരിക്കയും റഷ്യയും ഒരുമിച്ച്‌ സഹായിക്കാന്‍ ശ്രമിച്ചിട്ടും രാജ്യത്ത്‌ ഒരു ആണവ നിലയം പോലും കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞില്ല എന്നതിനെ കുറിച്ച്‌ ചിന്തിച്ചാലറിയാം അന്ന്‌ എന്താണ്‌ പൊക്രാനില്‍ പൊട്ടിച്ചതെന്നും ബുദ്ധന്‍ എന്തുകണ്ടാണ്‌ ചിരിച്ചതെന്നും. അണുബോംബിന്‌ പകരം നാടന്‍ ബോംബ്‌ പൊട്ടിച്ചാല്‍ ബുദ്ധനെന്നല്ല സാക്ഷാല്‍ ആന്റണി പോലും ചിരിച്ചു പോകും. ആണവ നിലയങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും ആപത്താണെന്നതു വേറെ കാര്യം. കൂടംകുളത്തു തന്നെ വികരണമേറ്റ്‌ രണ്ടു ശാസ്‌ത്രജ്ഞര്‍ മരിച്ചതായാണ്‌ കേട്ടുകേള്‍വി. സംഗതി ചാരനിലേക്കു തന്നെ വരാം. ഇന്ത്യയുടെ നാവിക രഹസ്യങ്ങള്‍ ഒന്നടങ്കം ചോര്‍ത്തി അമേരിക്കയിലേക്കു വിട്ട രവിശങ്കര്‍ മുതല്‍ പാക്കിസ്‌താന്‌ വിവരങ്ങള്‍ കൈമാറിയതിന്‌ രാജസ്ഥാനില്‍ അറസ്റ്റിലായ സുരേന്ദ്ര നാഥ്‌ അടക്കം മിക്കതിലും മുസ്‌്‌ലിം പേരുകളില്ലാത്തതിനാലാണോ എന്നറിയിലില്ല മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളില്‍ പോലും വലിയ ചര്‍ച്ചയായില്ല. മുഖ്യധാര മാധ്യമങ്ങള്‍ ചവച്ചു തുപ്പിയതു മാത്രം ചര്‍ച്ച ചെയ്യാനുള്ള ഒരു ഇടമായി സോഷ്യല്‍ മീഡിയകളും മാറിയാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കൂടം കുളം ആണവ നിലയത്തില്‍ അപകടമുണ്ടായാല്‍തമിഴ്‌നാട്‌, കേരളം ശ്രീലങ്ക എന്നിവിടങ്ങള്‍ ഇല്ലാതാകുമെന്ന്‌ ശ്രീലങ്കന്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌.
Post a Comment