Friday, April 6, 2012

കൊരമ്പയില്‍ അഹ്‌മദ്‌ ഹാജിയും അഞ്ചാം മന്ത്രിയും

 വെള്ളിയാഴ്‌ച (ഏപ്രില്‍ 6) രാത്രി ഏഷ്യാനെറ്റിന്റെ ന്യൂസ്‌ അവര്‍. അഞ്ചാം മന്ത്രി ചര്‍ച്ച കൊഴുക്കുന്നു. സാമുദായിക സന്തുലനം(യഥാര്‍ഥത്തില്‍ നായര്‍ സംതുലനം) തകരുമെന്ന കോണ്‍ഗ്രസിന്റെ മുന്‍വാദത്തില്‍ തൂങ്ങിയാണ്‌ ചര്‍ച്ച്‌. അജയ്‌ തറയില്‍ വിദഗ്‌ധമായി ഒഴിഞ്ഞുമാറി. ചര്‍ച്ചക്ക്‌ നിലവാരമുയര്‍ത്താന്‍ സുരേഷ്‌ കുമാറിനു കഴിയുന്നില്ല. വിരസമാകാതിരിക്കാന്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജുണ്ട്‌. ലീഗിന്റെ (മുസ്‌ലിം) കെ എന്‍ എ ഖാദറും. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാജന്‍. (വളരെ മുതിര്‍ന്നതായതുകൊണ്ട്‌ എനിക്കറിയില്ല) കേരള സമൂഹത്തിന്റെ ആശങ്കയറിയിക്കുന്നു. നികുതിപ്പണമെന്ന്‌ സുരേഷ്‌ കുമാറിന്റെ ഇടപെടല്‍. എന്നാല്‍ തനിക്കായി ഒഴിച്ചിട്ട, പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ ഇടക്കാലത്ത്‌ താമസിച്ച വീടിന്‌ വാടക 46000 എന്ന്‌ ജോര്‍ജ്‌. അതിനാല്‍ താന്‍ അവിടേക്ക്‌ താമസം മാറ്റിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാല്‍ ഖാദറിന്റെ അവകാശവാദവും രാജന്‍ പത്രപ്രവര്‍ത്തകന്റെ മറുപടിയും എന്നെ വല്ലാതെ ആകര്‍ഷിച്ചു. പത്രപ്രവര്‍ത്തകനായാല്‍ അങ്ങനെ വേണം എന്ന്‌ എതായാലും എനിക്ക്‌ ആശിക്കാന്‍ കഴിയില്ല. കാലത്തിന്റെ ആവശ്യമാണ്‌ അഞ്ചാം മന്ത്രിയെന്ന്‌ ഖാദര്‍. (രാഷ്ട്രീയ ആവശ്യമെന്ന്‌ മര്യാദയ്‌ക്ക്‌ പറഞ്ഞാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ കിട്ടുന്നതു വരെ ഒന്നു മിണ്ടാതിരുന്നൂടെ). എം എല്‍ എ മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും. അയ്യോ, രാജേട്ടന്റെ സാമൂഹ്യ പ്രതിബദ്ധത തിളച്ചു മറിഞ്ഞു. മലപ്പുറത്തു മാത്രമാണ്‌ എം എല്‍ എമാര്‍ കൂടിയത്‌. അതിന്‌ കാരണം എല്ലാവര്‍ക്കും അറിയാം. കുടുംബാസൂത്രണം മര്യാദയ്‌ക്ക്‌ നടപ്പാക്കിയില്ല. എന്നിങ്ങനെ. എങ്ങിനെയുണ്ട്‌ രാജന്‍ സാറിന്റെ കമ്യൂണലിസം. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ശ്രീമാന്‍ സാക്ഷാല്‍ ശ്രീ ശ്രീ ശ്രീ നരേന്ദ്രമോഡി പറഞ്ഞതു പോലെ മാപ്പിളമാര്‍ പെറ്റുകൂട്ടുന്നൂന്ന്‌്‌. പണ്ട്‌ കൊരമ്പയില്‍ അഹ്‌്‌മദ്‌ ഹാജി ജീവിച്ചിരിക്കുന്ന കാലം. (ക്ഷമിക്കണം അദ്ദേഹം ഒരു ലീഗ്‌ മുസ്‌ലിം ആിയിരുന്നു). അച്യുതാനന്ദന്‌ പാര്‍ട്ടിക്കുള്ളില്‍ പ്രതികരിച്ചാല്‍ പുറത്തേക്ക്‌ വഴിതെളിയാനിടയുള്ള കാലം. അത്യാവശ്യം വെട്ടിനിരത്തലുകളുമായി സാന്നിധ്യം മാത്രം. മുസ്‌്‌ലിം മൂപ്പരുടെ പി എച്‌ ഡി തിസീസാണ്‌. ചിലപ്പോള്‍ മകന്‍ എഴുതിക്കൊടുക്കുന്നുണ്ടാകും. ചെക്കന്‍ ഇനി ആരുടേതാ മോഷ്ടിച്ചതെന്ന്‌ ആര്‍ക്കറിയാം. ഏതായാലും അന്ന്‌ ഗവേഷണം തുടങ്ങിവരുന്നേയൂള്ളൂ. മാപ്പിളമാര്‍ ജയിച്ചതു കോപ്പിയടിച്ച്‌. ഉന്നതരാകുന്നത്‌ കള്ളക്കടത്ത്‌ നടത്തി തൂടങ്ങിയവ പറഞ്ഞു. വരികളില്‍ ഒളിപ്പിച്ചും ഓ-- ളി--പ്പി--ച്ചൂം... അച്യുതാനന്ദന്‍ വിരാചിക്കുന്ന കാലം. അഹമ്മദാജി നേരെ ചൊവ്വെ കാര്യം പറഞ്ഞു. അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റല്ല, മറിച്ച്‌ കമ്യൂണലിസ്റ്റ്‌ ആണെന്ന്‌. അതിന്റെ ഞെട്ടല്‍ ഹാജിയാര്‍ മരിച്ചു പിരിഞ്ഞതിനു ശേഷമാണ്‌ അച്യുതാനന്ദനെയും സി പി എമ്മിനെയും വിട്ടൊഴിഞ്ഞത്‌. 
ആത്മീയ നേതാക്കളും സ്റ്റാര്‍ മന്ത്രിമാരും ആലങ്കാരിക മന്ത്രിമാരുമല്ലാതെ ഉളുപ്പും നട്ടെല്ലുമുള്ള ഒരു സ്വതന്ത്ര വക്താവില്ലാതെ പോയതാണ്‌ ലീഗിന്‌ കിട്ടുന്ന അടികള്‍ക്കെല്ലാം കാരണം അത്‌ മനസ്സിലാക്കാന്‍ അച്യുതാനന്ദന്‍ സഖാവ്‌ ജീവിച്ചിരിക്കുന്ന കാലത്ത്‌ കഴിഞ്ഞില്ലെങ്കില്‍, പേടിക്കേണ്ട, കോടിയേരി ആ നിലയിലേക്ക്‌ പതുക്കേ ഉയര്‍ന്നു വരുന്നുണ്ട്‌. ചെണ്ടകൊട്ടാന്‍ കോണ്‍ഗ്രസില്‍ നിന്ന്‌ മുരളിക്കുട്ടന്‍ കൂട്ടിനുണ്ട്‌.( ഒന്നും തോന്നരുത്‌ ഗതികേടുകൊണ്ടാണ്‌. 
Post a Comment