Sunday, March 18, 2012

രാഷ്ട്രത്തിലെ വനിത, രാഷ്ട്രീയത്തിലെ വനിതവനിത ദിനം കെങ്കേമമായി ആഘോഷിക്കപ്പെടുന്നു. സിംപോസിയങ്ങളും സെമിനാറുകളും ചര്‍ച്ചകളും തുടങ്ങിദിനാചരണം വിവിധ പരിപാടികളിലൂടെ രാജ്യം കൊണ്ടാടി. വനിതകള്‍ ഒത്തുകൂടി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുഞ്ചിക സ്ഥാനങ്ങളില്‍ വനിതകള്‍ തീരെ കുറവല്ല. എന്നാല്‍ ഏതാനും പേരിലൊതുങ്ങുന്ന ഇവര്‍ മാത്രമാണ് രാഷ്ട്രീയത്തില്‍ നേരിട്ടിടപെടുന്നത്. സോണിയ, മമത, മായാവതി, ഷീല ദീക്ഷിത്..അധികമൊന്നും എണ്ണാനില്ല. അധികാരമുള്ള രാഷ്ട്രീയ പദവികളില്‍ കേരളത്തില്‍ സ്ത്രീകളേ ഇല്ല. (ജയലക്ഷി മന്ത്രിയെ തല്‍ക്കാലം ഒഴിച്ചു നിര്‍ത്താം)
wb cm mamatha and sonia
അതേസമയം ജനസംഖ്യയുടെ പകുതിയിലധികവും സ്ത്രീകളാണു താനും. ഇന്ത്യയില്‍ വനിതകളുടെ രാഷ്ട്രീയ സാന്നിധ്യത്തെ കുറിച്ചു വരുന്ന വിവരങ്ങള്‍ ഏറെ നിരാശാജനകകമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിധ്യം പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളേക്കാള്‍ കുറവ്. ലോകത്തുടനീളമുള്ള നിയമ നിര്‍മാണ സഭകളിലെ വനിത സാന്നിധ്യത്തെ കുറിച്ചുള്ള വിവരങ്ങളിലാണ് ഇന്ത്യയുടെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്നത്. ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ പുറത്തു വിട്ട കണക്കനുസരിച്ച് ഇന്ത്യയുടെ സ്ഥാനം 105. ലോക്‌സഭയില്‍ 11 ശതമാനവും രാജ്യസഭയില്‍ 10.7 ശതമാനവുമാണ് വനിത പ്രാതിനിധ്യം. ആഗോള തലത്തില്‍ ജനാധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍.
ഇന്ത്യയുടെ 543 അംഗ ലോക്‌സഭയില്‍ വനിതകള്‍ 60 പേര്‍ മാത്രം. അതേസമയം 240 അംഗങ്ങളുള്ള രാജ്യസഭയില്‍ വനിതകളുടെ എണ്ണം 24. ലോക്‌സഭയിലെ രണ്ടു സീറ്റുകളും ഉപരിസഭയിലെ അഞ്ചു സീറ്റുകളും നികത്തിയിട്ടില്ല.
up ex cm mayavathi and delhi cm sheila sexidAdd caption
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് വനിതകളുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി എത്ര പരിതാപകരമാണെന്ന് വ്യക്തമാകുക. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കോട്ട് ഡി ഐവറിന്റെ (ഐവറി കോസ്റ്റ്) സ്ഥാനം 85 ആണ്. നേപ്പാള്‍ പാക്കിസ്താനു പിന്നിലായി 53-ാം സ്ഥാനത്തുണ്ട്. ചൈന പോലും ഇന്ത്യയുടെ മുന്നിലാണ്.(60-ാം സ്ഥാനം). ബംഗ്ലാദേശാകട്ടെ 65-ാം സ്ഥാനത്താണുള്ളത്. ശ്രീലങ്കയും (129) സൈന്യാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മ്യാന്‍മറും (134) മാത്രമാണ് പട്ടികയില്‍ ഇന്ത്യയേക്കാള്‍ പിറകിലുള്ളത്. 2011 ഡിസംബര്‍ 31 വരെ പാര്‍ലമെന്റുകള്‍ നല്കിയ വിവരങ്ങളാണ് ഐ പി യു ശേഖരിച്ചത്.
വനിതകള്‍ക്ക് പാര്‍ലമെന്റില്‍ 33% സംവരണം വാഗ്ദാനം ചെയ്യുന്ന ബില്‍ ഇനിയും പാസ്സാകാത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ 'ദയനീയ മുഖം' പുറത്തു വന്നിരിക്കുന്നത്.
tamil cm jayalalitha
വനിത സംവരണത്തിനു വേണ്ടി കൂടുതല്‍ സമ്മര്‍ദം ചെലുത്താനുള്ള സന്ദര്‍ഭമാണിതെന്ന് ഉച്ഛത്തില്‍ പറയുന്നുണ്ടെങ്കിലും അത് കേള്‍ക്കാന്‍ ആരുമില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അല്ലെങ്കില്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഇനി വോട്ടില്ല എന്നു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റമില്ലായ്മ. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മുന്നോട്ടു വെക്കാന്‍ വനിതകള്‍ തന്നെ തയ്യാറല്ലാത്ത സ്ഥിതി. ഇതൊക്കെയാണ് വനിത സംവരണം വീണ്ടും വീണ്ടും പാര്‍ലമെന്റിന്റെ കോള്‍ഡ് സ്റ്റോറേജില്‍ നിന്നും പുറത്തെത്താതിരിക്കാന്‍ കാരണം.


 kerala minster pk jayalakshmi
പഞ്ചായത്തുകളില്‍ 50 ശതമാനം വനിത സംവരണമുള്ളപ്പോള്‍ പാര്‍ലമെന്റില്‍ എന്തുകൊണ്ട് 33% ആയിക്കൂട എന്നതാണ് വനിത സംഘടനകള്‍ ഉന്നയിക്കുന്ന ചോദ്യം. ഇതിനു മറുപടി നല്കാന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന വനിതകളെങ്കിലും തയ്യാറായാല്‍ രാഷ്ട്രീയത്തിലെ വനിത സാന്നിധ്യം അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താന്‍ സാധിക്കുമായിരുന്നു.

Post a Comment