Thursday, August 18, 2011

അല്‍പ്പം ആശുപത്രി അനുഭവങ്ങള്‍

കെ എം സി ടി മെഡിക്കല്‍ കോളേജ്‌ ഗൈനക്കോളജി വിഭാഗം
സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ ബി പി എല്‍- എ പി എല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ കയറിയിറങ്ങുന്ന കേന്ദ്രങ്ങളാണ്‌ ആതുരാലയങ്ങള്‍. കാശ്‌ കൂടുതലുള്ളവന്‍ മുടിയും. കുറഞ്ഞവന്‍ കുത്തു പാളയെടുക്കും. ഇതാണ്‌ ആശുപത്രിയുമായി അധികം കളിക്കുന്നവരുടെ ഗതി.
പണച്ചെലവുണ്ടെങ്കിലും എല്ലാം സുതാര്യമെന്ന്‌ കരുതുകയും വേവേണ്ട . അവിടങ്ങളിലെ ജീവനക്കാര്‍ ഭാര്യയോട്‌ തെറ്റിയാല്‍ പോലും അനുഭവിക്കേണ്ടത്‌ പാവം രോഗിയും കൂടെയുള്ളവരും. ഇടക്ക്‌്‌ വരുന്ന മെഡിക്കല്‍ റപ്പുമാരുടെ പിന്നിലാണ്‌ രോഗിയുടെ സ്ഥാനം. അല്‍പ്പം ആശുപത്രി അനുഭവങ്ങള്‍ പങ്കുവെക്കുന്നു. മുക്കത്തിനടുത്ത മാമ്പറ്റ കെ എം സി ടി മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ ഒരാളുടെ അനുഭവമാണിത്‌. തന്റെ മുന്നില്‍ നിന്ന്‌ തരാതരം ആളുകള്‍ ഡോക്ടറുടെ സേവനം നേടി തിരിച്ചു പോരുന്നതു കണ്ടപ്പോള്‍ അധികൃതരോട്‌ പരാതിപ്പെട്ടതാണ്‌ ഇയാള്‍ ചെയ്‌ത കുറ്റം. ആശുപത്രിയിലെ ഇ എന്‍ ടി വിഭാഗം പ്രഫസര്‍ ഡോക്ടറുടെ മറുപടി ഇതാണ്‌. 30 രൂപക്ക്‌ ഞങ്ങള്‍ സൗകര്യം പോലെ നോക്കും. തന്നെ ഇവിടേക്ക്‌ ആരും സല്‍ക്കരിച്ചിട്ടില്ല. ..... ഇവിടെ എഴുതാന്‍ കൊള്ളാത്ത ഡോക്ടര്‍ നിലവാരത്തിലുള്ള പദപ്രയോഗങ്ങള്‍. പിന്നീട്‌ പരാതിപ്പെട്ടപ്പോള്‍ മാന്യമായ മറുപടിയില്ല. ഒടുവില്‍ പരാതിക്കാരന്‍ കലക്ടറെ സമീപിച്ചപ്പോള്‍ ഡോ. മെഹ്‌്‌റൂഫ്‌ രാജിന്റെ പേരിലുള്ള മറുപടി. അന്വേഷിച്ചു നടപടിയെടുക്കാമെന്ന്‌. സര്‍ക്കാര്‍ ഇന്‍ഷുറന്‍സിന്റെ പേരില്‍ ഇവിടെ തട്ടിപ്പു നടക്കുന്നതായി ആരോപണമുണ്ട്‌. മാത്രമല്ല ഇവിടെ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്‌ മഴ ചോരുന്ന സ്ഥലത്താണ്‌. വലിയ ബക്കറ്റുകള്‍ വിഭാഗത്തിനു മുന്നില്‍ കാണാം.

കേരളത്തില്‍ സ്വകാര്യ ആതുരാലയങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തുകയാണ്‌. ഇവരെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവും സംസ്ഥാനത്തില്ലെന്നതാണ്‌ യാഥാര്‍ഥ്യം. സ്വാശ്രയ പ്രശ്‌നത്തില്‍ ഏറെക്കുറെ ഇതു ബോധ്യപ്പെട്ടതാണെങ്കിലും സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക്‌ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വ്യവസ്ഥാപിത സംവിധാനമില്ലെന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കട്ടിലിന്‌ ഉയരം കുറഞ്ഞാല്‍ വരെ പരാതിപ്പെടുന്ന ആളുകള്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം കണ്ടില്ലെന്നു നടിക്കുകയാണ്‌. ഈ എഴുത്ത്‌ ആരുടെയെങ്കിലും വ്യക്തിപരമായ താല്‍പര്യത്തിനല്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ബേബി മെമ്മോറിയില്‍ ആശുപത്രിയിലെ ഐ സി യു. രോഗിക്കു വേണ്ടി സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ ബന്ധു തിരിച്ചെത്തിയപ്പോള്‍ കാവല്‍ക്കാരനില്ല. നേരെ അകത്തു കയറിയ അയാള്‍ക്ക്‌ കാണേണ്ടി വന്നത്‌ വെള്ളം പോലും കുടിക്കാന്‍ കിട്ടാതെ കിടക്കുന്ന രോഗിയെയാണ്‌. ഐ സി യു എന്ന വന്‍മതിലിനു പിന്നിലുള്ള കാര്യങ്ങള്‍ രോഗിയുടെ ബന്ധുക്കള്‍ക്ക്‌ അന്യമാണല്ലോ.
ഇനി മറ്റൊന്ന്‌. ഇരഞ്ഞിപ്പാലം മലബാര്‍ ആശുപത്രി. പ്രശ്‌നം ഗര്‍ഭാശയ മുഴ. രോഗി ഒരു മാസം ഗര്‍ഭിണിയും. അന്നു തന്നെ ഓപറേഷന്‍ നടത്തണമെന്ന്‌ ഡോക്ടര്‍. വിദേശത്ത്‌ ആശുപത്രി നടത്തി പരിചയമുള്ള ഭര്‍ത്താവിന്റെ ധൈര്യത്തില്‍ തിരിച്ചു പോന്നു. ഇപ്പോഴും കുഴപ്പമൊന്നുമില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഏത്‌ പാതിരായ്‌ക്കും ആശുപത്രിയിലെത്തണമെന്ന്‌ വിരട്ടിയാണ്‌ ദമ്പതികളെ ഡോക്ടര്‍ പറഞ്ഞയച്ചത്‌. അറിവും അല്‍പ്പത്തവും ഇവിടെ സങ്കലിക്കുന്നു. തീര്‍ന്നില്ല, ഓമശേരി ശാന്തി ആശുപത്രിയില്‍ ഇതേ രോഗിയെ സ്‌കാനിംഗ്‌ എടുത്തു പരിശോധിച്ചപ്പോള്‍ മുഴ കാണാനില്ല. അതോര്‍മപ്പെടുത്തി വീണ്ടും സ്‌കാനിംഗ്‌ നടത്തിയപ്പോള്‍ മുഴ "വന്നു ". സ്‌കാനിംഗ്‌ എന്നത്‌ ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും വളര്‍ച്ചാ സാധ്യതയ്‌ക്കു മാത്രമാണ്‌ ആക്കം കൂട്ടുന്നതെന്നും വ്യക്തം. ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടുത്തിടെയ സ്‌കാനിംഗിന്‌ കമ്മിഷന്‍ വാങ്ങുന്നത്‌ നിര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. പാവങ്ങളായ രോഗികളെ പിഴിയുന്ന ഏര്‍പ്പാടിന്‌ ഇക്കാലം വരം ഐ എം എ കൂട്ടു നില്‍ക്കുകയായിരുന്നു. ഇനിയൊരു മിംമ്‌സ്‌ അനുഭവം. നവജാത ശിശുവിന്‌ മഞ്ഞ കൂടുതലെന്നു പറഞ്ഞ്‌ ഐ സി യുവിലേക്ക്‌ കൊണ്ടു പോയി. സാധാരണ അല്‍പ്പം വെയില്‍ കൊണ്ടാല്‍ മാറുന്ന പ്രശ്‌നം. സംഭവം ചോദ്യം ചെയ്‌തപ്പോള്‍ ആശുപത്രി ബില്ലില്‍ നിന്ന്‌ ഐ സി യു ചാര്‍ജ്‌ അപ്രത്യക്ഷമായി. എല്ലാ ആശുപത്രികളും ഡോക്ടര്‍മാരും ഇത്തരക്കാരെന്ന്‌ കരുതരുത്‌. എന്നാല്‍ ഇവരുടെ ശതമാനം ഒട്ടും മോശമല്ല താനും.
Post a Comment