Friday, October 21, 2016

മുഖമറിഞ്ഞ് ഫേസ് ലിറ്റിക്‌സ്

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സമാപിച്ച ജൈറ്റക്‌സ് സാങ്കേതിക വാരത്തില്‍ ഫ്രഞ്ച് കമ്പനിയായ വസ്സ വിവിധ ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചു. ഫേസ്്‌ലിറ്റിക്‌സ് ആണ് ഇതില്‍ പ്രധാനപ്പെട്ടത്.
കാമറ വഴി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുള്ള വ്യക്തികളെ ഇത് തിരിച്ചറിയും. ഡീപ്്‌ലിറ്റിക്‌സ് സാങ്കേതിക വിദ്യയാണ് ഇത് സാധ്യമാക്കുന്നത്. വെബ്‌സൈറ്റില്‍ ഫേസ്്‌ലിറ്റിക്‌സ് സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണെങ്കില്‍ എത്ര പേര്‍ സൈറ്റ് സന്ദര്‍ശിച്ചു? , ഇതില്‍ ആണെത്ര?, പെണ്ണെത്ര?, സൈറ്റ് സന്ദര്‍ശിച്ചവരുടെ പ്രായവിവരങ്ങള്‍ തുടങ്ങിയവ നമുക്ക് അറിയാന്‍ കഴിയും. വാണിജ്യ വെബ്‌സൈറ്റുകള്‍ക്ക് പരസ്യ നയം തയ്യാറാക്കാന്‍ ഇത് സഹായിക്കും.
വിസിയോ ബ്ലര്‍ എന്നത് വിസ്സ കമ്പനിയുടെ മറ്റൊരു ഡിജിറ്റല്‍ ഉത്പന്നമാണ്. സമൂഹ മാധ്യമങ്ങള്‍ (പ്രത്യേകിച്ചും വീഡിയോ കോള്‍)  ഉപയോഗിക്കുമ്പോള്‍ മുഖമൊഴികെ ബാക്കിയുള്ള ഭാഗങ്ങള്‍ മങ്ങിയ നിലയിലാകും പ്രദര്‍ശിപ്പിക്കുക. പലപ്പോഴും വീഡിയോ ചാറ്റിംഗ് വഴി അണിയറ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാകുന്നത് ഇക്കാലത്ത് വിരളമല്ല. ഇതിനെതിരായ പ്രതിരോധം കൂടിയാണ് വിസിയോ ബ്ലര്‍. കിടപ്പറയിലായാലും ഓഫീസിലായാലും നാം ആശയ വിനിമയം നടത്തുന്ന ആള്‍ക്ക് നമ്മുടെ മുഖം മാത്രമേ വ്യക്തതയോടെ കാണാന്‍ കഴിയൂ. ഉപയോക്താവിന്റെ മുഖം വിസിയോ ബ്ലര്‍ സ്വമേധയാ കണ്ടെത്തി ബാക്കിയുള്ള ഭാഗം മങ്ങിയ നിലയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഏതു കമ്പനിയുടെ വീഡിയോ കോണ്‍ഫറന്‍സ് ആണെങ്കിലും വിസിയോ ബ്ലര്‍ ഉപയോഗിക്കുന്നവരുടെ മുഖം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.
കണ്ണില്‍ നിന്നും അകറ്റുന്നതിനനുസരിച്ച് അക്ഷരങ്ങളുടെ വലിപ്പം ക്രമീകരിക്കുന്ന സംവിധാനവും ആപ്ലിക്കേഷനിലുണ്ട്. സ്‌ക്രീന്‍ ദൂരേക്ക് പോകുന്നതിനനുസരിച്ച് അക്ഷരങ്ങളുടെ വലിപ്പം കൂടി വരും.

ക്യാമറ ആപ്ലിക്കേഷന്‍ വഴി ഒരാള്‍ ആണോ പെണ്ണോ?, വയസ്സെത്ര?, മുഖഭാവം (സന്തോഷം, അത്ഭുതം, സാധാരണ ഭാവം, വെറുപ്പ് ...), കൂടുതല്‍ പേരെ തിരിച്ചറിയല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ആപ്ലിക്കേഷനില്‍ ഉണ്ട്. കൂടാതെ കണ്ണട ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതും തിരിച്ചറിയും. ഇതിനുതിനു പുറമെ മാസ്‌ക് ഒപ്ഷനില്‍ ലഭ്യമാകുന്ന കണ്ണട നാം ഏതു തരത്തില്‍ ചലിപ്പിച്ചാലും കൃത്യമായി കണ്ണട ഉപയോഗിക്കുന്ന സ്ഥലത്തു തന്നെ ഉണ്ടാകും. നിലവില്‍ ഉപയോഗിക്കുന്നതോ വികസിപ്പിക്കുന്നതോ ആയ ഏതൊരു മൊബൈല്‍ പ്ലാറ്റ് ഫോമിലേക്കും ഫേസ്്‌ലിറ്റിക്‌സ് എളുപ്പത്തില്‍ കൂട്ടിച്ചേര്‍ക്കാം. ഉദാഹരണത്തിന് പരസ്യ സ്‌ക്രീനുകള്‍, നിരീക്ഷണ കാമറകള്‍ തുടങ്ങിയവ. കൂടുതല്‍ എളുപ്പത്തില്‍ അഡ്രസ് ബുക്ക് തയ്യാറാക്കാമെന്നത് ഇതിന്റെ ഗുണങ്ങളിലൊന്നാണ്. ഫേസ്്‌ലിറ്റിക്‌സ് ഉപയോഗിച്ച് സ്വന്തം ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.

Wednesday, October 19, 2016

ഗര്‍ഭം സ്ഥിരീകരിക്കാന്‍ ഇനി ഉമിനീര്

സ്ത്രീകളുടെ ഉമിനീര് ഉപയോഗിച്ച് ഗര്‍ഭം സ്ഥിരീകരിക്കാനുള്ള പുതിയ സാങ്കേതിക വിദ്യയുമായി ദക്ഷിണ കൊറിയന്‍ കമ്പനി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നു വരുന്ന
സാധാരണ പ്രഗ്്‌നന്‍സി ടെസ്റ്റ് സ്ട്രിപ്പുകളില്‍ മൂത്രം പതിക്കുമ്പോള്‍ ഉണ്ടാകുന്ന നിറവ്യത്യാസമാണ് ഗര്‍ഭം ഉണ്ട് എന്ന നിഗമനത്തില്‍ എത്താന്‍ സഹായിക്കുന്നത്. എന്നാല്‍ പുതിയ ഉപകരണത്തില്‍ ഉമിനീര് ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഉപകരണത്തിന്റെ ഭാഗമായ സ്ട്രിപ്പില്‍ ഉമിനീര് പുരട്ടിയ ശേഷം ഉപകരണത്തിനുള്ളിലേക്ക് സ്ട്രിപ്പ് കടത്തി വെക്കുകയാണ് ചെയ്യുന്നത്. പോസിറ്റീവ് ആണെങ്കില്‍ അപ്പോള്‍ തന്നെ പച്ച വെളിച്ചം തെളിയും.
 ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും നടത്താം. മറ്റു അസൗകര്യങ്ങളൊന്നും ഇതുണ്ടാക്കുന്നില്ല. അസൗകര്യങ്ങള്‍ കുറയുന്നതിനാല്‍ ഉമിനീര് ഉപയോഗിച്ചുള്ള ഗര്‍ഭ പരിശോധന സംഭവിധാനം സ്വീകാര്യത വര്‍ധിക്കുമെന്നാണ് കമ്പനി കരുതുന്നത്. 80-100 ഡോളര്‍ ആണ് ഉപകരണത്തിന്റെ വില. വ്യാപകമാകുമ്പോള്‍ വില കുറയാനിടയുണ്ട്.
ജൈറ്റക്‌സ് സാങ്കേതിക വാരത്തിലാണ് ഒ വ്യൂ (ഓവുലേഷന്‍ വ്യൂ) അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണില്‍ ഘടിപ്പിച്ചും ഉപയോഗിക്കാം. ആപ്ലിക്കേഷന്റെ സഹായത്തോടെ ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ ഭര്‍ത്താവിനോ കുടുംബാംഗങ്ങള്‍ക്കോ ഡോക്ടര്‍ക്കോ ഷെയര്‍ ചെയ്യാനും കഴിയും. ഇത്തരത്തില്‍ ലോകത്തിലെ ആദ്യ ഉത്പന്നമാണ് തങ്ങളുടേത്. മാത്രമല്ല പതിവു പരിശോധനകളേക്കാള്‍ 24 മണിക്കൂര്‍ നേരത്തെ ഗര്‍ഭം അറിയാന്‍ കഴിയും. സാമ്പ്രദായിക പരിശോധനകളേക്കാള്‍ കൂടുതല്‍ കൃത്യതയുള്ളതാണ് ഒ വ്യൂ ഫലങ്ങളെന്ന് കമ്പനി പറയുന്നു.

നിങ്ങളുടെ കാര്‍ സ്മാര്‍ട്ട് ആക്കാന്‍ 63 ദിര്‍ഹം
 നിങ്ങളുടെ കാര്‍ ഏതുമാകട്ടെ ഹൈന്‍ എന്‍ഡ് മോഡല്‍ കാറുകളിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വെറും 63 ദിര്‍ഹം (17 യു.എസ് ഡോളര്‍) മാത്രം.
ഓടിക്കൊണ്ടിരിക്കുന്ന റോഡില്‍ ലൈനിലേക്ക് കാര്‍ കടന്നാല്‍ ഉപകരണം മുന്നറിയിപ്പ് നല്‍കും. കൂടാതെ മുന്നിലുള്ള വാഹനത്തെ കുറിച്ചും പിന്നിലുള്ള വാഹനത്തെ കുറിച്ചും ഉപകരണം അറിയിപ്പ് നല്‍കും. മാത്രമല്ല
 കൂട്ടിയിടി മുന്നറിയിപ്പ്, എമര്‍ജന്‍സി കാള്‍, എക്കോ ഡ്രൈവിംഗ് സൂചിക, വാഹനത്തിന്റെ ഏതെങ്കിലും ഭാഗത്ത് മെക്കാനിക്കല്‍ പ്രശ്‌നങ്ങളുണ്ടോ എന്നറിയാനുള്ള (ഡയഗ്നോസ്റ്റിക് ടേബിള്‍ കോഡ്) സൗകര്യം, ജി.പി.എസ് ട്രാക്കര്‍ മുതലായ സൗകര്യങ്ങളും കിക് സ്റ്റാര്‍ട്ടറിലുണ്ട്. ഇത്തരം സൗകര്യങ്ങളുള്ള കാറുകള്‍ക്ക് കമ്പനികള്‍ വന്‍ വില ഈടാക്കുമ്പോഴാണ് വളരെ കുറഞ്ഞ നിരക്കില്‍ പോര്‍ട്ടബിള്‍ അപകട മുന്നറിയിപ്പ് സംവിധാനവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
ഏതാനും സെക്കന്റുകള്‍ മാത്രമാണ് പരിശോധനക്ക് ആവശ്യമായി വരുന്നത്. ഉപകരണം മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചാല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്യാം. മാത്രമല്ല തങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ഗര്‍ഭിണിക്ക് സൂക്ഷിച്ചു വെക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ദക്ഷിണ കൊറിയന്‍ കമ്പനിയായ എ.ഡി.എ.എസ് വണ്‍ ആണ് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ സ്മാര്‍ട്ട് കാര്‍ ഉപകരണം പുറത്തിറക്കിയത്. സ്‌കാനറും സ്മാര്‍ട്ട് ഫോണ്‍ ക്രാഡിലും ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും അടങ്ങുന്നതാണ് സംവിധാനം.

ചികിത്സക്ക് വേഗം കൂട്ടാന്‍ സ്‌കാനിംഗ് കാമറ

ദുബൈ: ചെറിയൊരു അപകടത്തല്‍ പെട്ട ആശുപത്രിയിലെത്തിയാല്‍ പോലും കൂറ്റന്‍ എക്‌സ് റേ/ സ്‌കാനിങ് യന്ത്രത്തിനു മുന്നില്‍ നില്‍ക്കുന്നത് മിക്കവര്‍ക്കും അരോചകമായിരിക്കും.
 ഭീമന്‍ യന്ത്രവും കൂരിരുട്ടും ഉണ്ടാക്കുന്ന ഭയം ഉള്ളിലൊതുക്കുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ പതിവ്. എന്നാല്‍ കണ്ടാല്‍ വെറും കാമറ പോലെയുള്ള സ്‌കാനിങ് യന്ത്രം ആരെയും ആകര്‍ഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യും. കൊറിയന്‍ കമ്പനിയാണ് ആരോഗ്യ രംഗത്ത് ഏറെ വിപ്ലവം സൃഷ്ടിക്കാവുന്ന ഉപകരണം രംഗത്തെത്തിച്ചത്. കാഴ്ചയില്‍ എസ്.എല്‍.ആര്‍ കാമറയെ തോന്നിപ്പിക്കുന്ന സ്‌കാനിങ് കാമറ പരിക്കേറ്റ് ചികിത്സക്കെത്തുന്നവരെ പ്രാഥമിക സ്‌കാനിംഗ്, എക്‌സ്‌റേ പരിശോധനക്ക് കൊണ്ടു പോകുന്ന അവസ്ഥക്ക് പരിഹാരമാകും.
ആരോഗ്യ രംഗത്ത് ഉപയോഗിക്കാവുന്ന ധാരാളം സാങ്കേതിക ഉപകരണങ്ങള്‍ വിവിധ കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ പെട്ട ഒരു ഉത്പന്നമാണ് ഇ- സിഗ്നേച്ചര്‍ പെന്‍ ഡിസ്‌പ്ലേ. ആശുപത്രികളിലും ക്ലിനിക്കുകളിലുമുള്ള ഉപയോഗം ലക്ഷ്യമിട്ടാണ് പെന്‍ ഡ്‌സ്‌പ്ലേ പുറത്തിറക്കിയത്. എക്‌സ് റേ, സ്‌കാനിങ് ഫലങ്ങളില്‍ പ്രശ്‌നമുള്ള സ്ഥലങ്ങള്‍ ടാബ്്‌ലറ്റ് പോലുള്ള ഡിസ്‌പ്ലേയില്‍ അടയാളപ്പെടുത്താം. കൂടാതെ അത്യാവശ്യ നിര്‍ദേശങ്ങളും രേഖപ്പെടുത്താവുന്നതാണ്. ഇങ്ങനെ ഡിസ്‌പ്ലേയില്‍ ഇ-പെന്‍ ഉപയോഗിച്ച് രേഖപ്പെടുത്തുന്ന അടയാളങ്ങള്‍ യഥാസ്ഥാനത്ത് നിലനില്‍ക്കുകയും പ്രിന്റില്‍ അതുപോലെ ലഭിക്കുകയും ചെയ്യും. കൂടാതെ കുറിപ്പടികളും മറ്റു വിവരങ്ങളും രേഖപ്പെടുത്തനും ഇത് ഉപയോഗിക്കാം. സാങ്കേതിക വിദ്യ നേരത്തെ ഉപയോഗത്തിലുള്ളതാണെങ്കിലും ചികിത്സാ മേഖലക്ക് അനുയോജ്യമായ രീതിയില്‍ കസ്റ്റമൈസ് ചെയ്താണ് ഉത്പന്നം പുറത്തിറക്കിയിട്ടുള്ളത്. പൊതു ആവശ്യങ്ങള്‍ക്കുള്ള ഇ-പെന്‍ ഡിസ്‌പ്ലേകളും ലഭ്യമാണ്.
ബയോമെട്രിക് സാങ്കേതിക വിദ്യ സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമാകുന്ന തരത്തിലാണ് ജൈറ്റക്‌സില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ബയോമെട്രിക് ഉപകരണങ്ങളില്‍ വീടിന്റെ വാതിലുകള്‍ ബന്ധിപ്പിക്കാം. മാത്രമല്ല, ഇതോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലോത്തെവിടെ നിന്നും നാട്ടിലുള്ള നമ്മുടെ വീടിന്റെ വാതില്‍ തുറക്കുകയും അടക്കുകയും ചെയ്യാവുന്ന സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിലവില്‍ നിസാന്‍ പട്രോള്‍ പോലുള്ള ഉയര്‍ന്ന മോഡല്‍ കാറുകളില്‍ ഈ സൗകര്യം ലഭ്യമാക്കുന്നുണ്ട്.
വീടിനു മുന്നില്‍ ആരെങ്കിലും വന്നു നിന്നാല്‍ നമ്മുടെ ഫോണിലേക്ക് സന്ദേശം നല്‍കുന്ന ഉപകരണം ഏറെ രസകരവും സുരക്ഷ നല്‍കുന്നതുമാണ്. ലോകത്തെവിടെ ആയാലും ഈ സൗകര്യം ലഭ്യമാണ്. ആഗോള ഗ്രാമം എന്ന സങ്കല്‍പ്പത്തെ അരക്കിട്ടുറപ്പിക്കുന്ന തരത്തിലാണ് സാങ്കേതിക വിദ്യകളുടെ മുന്നേറ്റം.
ഉപകരണങ്ങള്‍ കൈക്കുമ്പിളില്‍ ഒതുക്കുന്ന സാങ്കേതിക വിദ്യകളാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നു വരുന്ന ജൈറ്റക്‌സ് സാങ്കേതിക വാരം സന്ദര്‍ശകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

Monday, September 19, 2016

ദുബൈയില്‍ ഇറങ്ങുന്ന ഐഫോണില്‍ ഫെയ്‌സ്‌ടൈം ഇല്ല

യു.എ.ഇയില്‍ പുറത്തിറങ്ങുന്ന ഐഫോണ്‍7, 7പ്ലസ് മാതൃകകളില്‍ ആപ്പിള്‍ ടു ആപ്പിള്‍ വീഡിയോ കോള്‍ ആപ്ലിക്കേഷനായ ഫെയ്‌സ്‌ടൈം ഉണ്ടാകില്ല.
യു.എ.ഇയില്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെട്ടതിനാല്‍ ഫെയ്‌സ് ടൈം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാല്‍ ഫോണുമായി നാട്ടിലെത്തിയാലും ആപ്ലിക്കേഷന്‍ ലഭ്യമാകില്ല എന്നതാണ് ദുബൈയില്‍ ഇറങ്ങുന്ന ഫോണുകളുടെ ന്യൂനത.
അതേസമയം ഫെയ്‌സ്‌ടൈം ലഭ്യമായ ഐ7 ബ്ലാക് മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് വാര്‍ത്തകളുണ്ട്. ഫെയ്‌സ് ടൈം ഉണ്ട് എന്നതിനാല്‍ മാത്രം 1000 ദിര്‍ഹമാണ് അധികം നല്‍കേണ്ടി വരിക. ഇതില്‍ നിന്നു തന്നെ ഐഫോണ്‍ ആരാധകര്‍ ഫെയ്‌സ് ടൈമിനെ എത്രമാത്രം സ്‌നേഹിക്കുന്ന എന്നു മനസ്സിലാക്കാം. ഈ ആപ്ലിക്കേഷന്‍ വേണമെന്നതിനാല്‍ മാത്രം യു.എസ്, യൂറോപ്യന്‍ വിപണികൡ നിന്ന് ഐ ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരുണ്ട്. 256 ജി.ബി സ്‌റ്റോറേജ് ഉണ്ടെന്നുള്ളത് പുതിയ ഫോണുകളുടെ പ്രത്യേകതയാണ്. മാത്രമല്ല 16 ജി.ബി ഫോണുകളുടെ ഉത്പാദനം ആപ്പിള്‍ നിര്‍ത്തുകയും ചെയ്തു. പുതിയ മോഡല്‍ ഇറക്കുന്നതിനോടനുബന്ധിച്ച് ഐ6, 6പ്ലസ് മോഡലുകളുടെ വില കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
സാധാരണഗതിയില്‍ ഫോണ്‍ വാങ്ങിയ ശേഷമാണ് ഇത്തരമൊരു ആപ്ലിക്കേഷനെ കുറിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ ആലോചിക്കുക. ഉയര്‍ന്ന വ്യക്തതയുള്ള ചിത്രങ്ങളും ശബ്ദവുമാണ് ഫെയ്‌സ് ടൈമിന്റെ പ്രത്യേകത. യു.എ.ഇയില്‍ നിരോധനമുള്ളതിനാല്‍ ഹാര്‍ഡ് വെയറില്‍ തന്നെ ബ്ലോക്ക് ചെയ്താണ് ഫോണ്‍ പുറത്തിറക്കുന്നത്. അതിനാല്‍ പിന്നീട് ആപ് സ്റ്റോറില്‍ പരതിയിട്ടും കാര്യവുമില്ല. ഇത് തിരിച്ചറിയുന്ന സമയം ഉപയോക്താവിന്റെ മുഖം മങ്ങും. ഇത്തരമൊരു അവസ്ഥ ഒഴിവാക്കാന്‍ യു.എസ്, യൂറോപ്യന്‍ വിപണിയെ ആശ്രയിക്കാവുന്നതാണ്. ഓണ്‍ലൈനിലും ഫെയ്‌സ് ടൈം ഉള്ള പുതിയ മോഡല്‍ ഐഫോണുകള്‍ വൈകാതെ ലഭ്യമാകും.

ദുബൈയില്‍ ഇറങ്ങുന്ന ഐഫോണില്‍ ഫെയ്‌സ്‌ടൈം ഇല്ല

യു.എ.ഇയില്‍ പുറത്തിറങ്ങുന്ന ഐഫോണ്‍7, 7പ്ലസ് മാതൃകകളില്‍ ആപ്പിള്‍ ടു ആപ്പിള്‍ വീഡിയോ കോള്‍ ആപ്ലിക്കേഷനായ ഫെയ്‌സ്‌ടൈം ഉണ്ടാകില്ല.
യു.എ.ഇയില്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെട്ടതിനാല്‍ ഫെയ്‌സ് ടൈം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാല്‍ ഫോണുമായി നാട്ടിലെത്തിയാലും ആപ്ലിക്കേഷന്‍ ലഭ്യമാകില്ല എന്നതാണ് ദുബൈയില്‍ ഇറങ്ങുന്ന ഫോണുകളുടെ ന്യൂനത.
അതേസമയം ഫെയ്‌സ്‌ടൈം ലഭ്യമായ ഐ7 ബ്ലാക് മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് വാര്‍ത്തകളുണ്ട്. ഫെയ്‌സ് ടൈം ഉണ്ട് എന്നതിനാല്‍ മാത്രം 1000 ദിര്‍ഹമാണ് അധികം നല്‍കേണ്ടി വരിക. ഇതില്‍ നിന്നു തന്നെ ഐഫോണ്‍ ആരാധകര്‍ ഫെയ്‌സ് ടൈമിനെ എത്രമാത്രം സ്‌നേഹിക്കുന്ന എന്നു മനസ്സിലാക്കാം. ഈ ആപ്ലിക്കേഷന്‍ വേണമെന്നതിനാല്‍ മാത്രം യു.എസ്, യൂറോപ്യന്‍ വിപണികൡ നിന്ന് ഐ ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരുണ്ട്. 256 ജി.ബി സ്‌റ്റോറേജ് ഉണ്ടെന്നുള്ളത് പുതിയ ഫോണുകളുടെ പ്രത്യേകതയാണ്. മാത്രമല്ല 16 ജി.ബി ഫോണുകളുടെ ഉത്പാദനം ആപ്പിള്‍ നിര്‍ത്തുകയും ചെയ്തു. പുതിയ മോഡല്‍ ഇറക്കുന്നതിനോടനുബന്ധിച്ച് ഐ6, 6പ്ലസ് മോഡലുകളുടെ വില കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
സാധാരണഗതിയില്‍ ഫോണ്‍ വാങ്ങിയ ശേഷമാണ് ഇത്തരമൊരു ആപ്ലിക്കേഷനെ കുറിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ ആലോചിക്കുക. ഉയര്‍ന്ന വ്യക്തതയുള്ള ചിത്രങ്ങളും ശബ്ദവുമാണ് ഫെയ്‌സ് ടൈമിന്റെ പ്രത്യേകത. യു.എ.ഇയില്‍ നിരോധനമുള്ളതിനാല്‍ ഹാര്‍ഡ് വെയറില്‍ തന്നെ ബ്ലോക്ക് ചെയ്താണ് ഫോണ്‍ പുറത്തിറക്കുന്നത്. അതിനാല്‍ പിന്നീട് ആപ് സ്റ്റോറില്‍ പരതിയിട്ടും കാര്യവുമില്ല. ഇത് തിരിച്ചറിയുന്ന സമയം ഉപയോക്താവിന്റെ മുഖം മങ്ങും. ഇത്തരമൊരു അവസ്ഥ ഒഴിവാക്കാന്‍ യു.എസ്, യൂറോപ്യന്‍ വിപണിയെ ആശ്രയിക്കാവുന്നതാണ്. ഓണ്‍ലൈനിലും ഫെയ്‌സ് ടൈം ഉള്ള പുതിയ മോഡല്‍ ഐഫോണുകള്‍ വൈകാതെ ലഭ്യമാകും.

Tuesday, August 30, 2016

ഐഫോണ്‍ നോട്‌സ് പാസ് വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാം

ഫോണുകള്‍ മറ്റൊരാള്‍ക്ക് താല്‍ക്കാലികമായെങ്കിലും കൈമാറേണ്ട അവസരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം സമയങ്ങളില്‍ നമ്മുടെ വിലയേറിയ വിവരങ്ങള്‍ നഷ്ടമാകാനുള്ള സാധ്യതയും ഏറെയാണ്. ഇതിന് പരിഹാരമായാണ് ഐ ഫോണില്‍ നോട്‌സ്  ലോക്ക് ചെയ്യാനുള്ള സംവിധാനം ലഭ്യമാക്കിയത്. ഐ.ഒ.എസ് 9.3 മുതലും മാക് എക്‌സ് 10.11.4 മുതലും സംവിധാനം ലഭ്യമാണ്. വളരെ രഹസ്യമായി സൂക്ഷി
ക്കേണ്ട പാസ് വേഡുകള്‍, എ.ടി.എം പിന്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇത്തരത്തില്‍ നോട്ടില്‍ ലോക് ചെയ്ത് സൂക്ഷിക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പാസ് വേഡ് നഷ്ടപ്പെട്ടാല്‍ റീസെറ്റ് ചെയ്യാന്‍ ആപ്പിളിന് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല. എന്നാല്‍ പുതിയൊരു നോട്ട് മറ്റൊരു പാസ് വേഡ് ഉപയോഗിച്ച് ലോക് ചെയ്യാം.
സെറ്റിങ്‌സില്‍ നോട്‌സ് എടുത്ത് പാസ് വേഡ് ടാപ് ചെയ്യണം. തുടര്‍ന്ന് എന്റര്‍ പാസ് വേഡ് കോളത്തില്‍ സ്വകാര്യ പാസ് വേഡും പാസ് വേഡ് ഹിന്റും നല്‍കിയ ശേഷം ഡണ്‍ ടാപ് ചെയ്താല്‍ നോട്‌സ് ലോക്കായി.
നോട്‌സ് ആപ്ലിക്കേഷനില്‍ നിന്ന് നേരിട്ടും പാസ് വേഡ് നിര്‍മിക്കാം.
രഹസ്യമായി സൂക്ഷിക്കേണ്ട നോട്ട് ഏതെന്ന് തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് സമുകള്‍ ഭാഗത്തുള്ള ആരോ സ്പര്‍ശിച്ചാല്‍ ഫോണിന്റെ താഴ് ഭാഗത്ത് ഒപ്ഷനുകള്‍ ലഭ്യമാകും. ഇതില്‍ ലോക് എന്ന ബോക്‌സില്‍ തൊട്ടാല്‍ ഫിംഗര്‍ പ്രിന്റോ പാസ്സ് വേഡോ ഉപയോഗിച്ച് നോട് ലോക് ചെയ്യാനുള്ള നിര്‍ദേശം ലഭിക്കും. ഇങ്ങനെ ചെയ്താല്‍ പിന്നീട് പ്രസ്തുത നോട്ട് പാസ് വേഡ് അല്ലെങ്കില്‍ ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ കഴിയൂ. നോട്ടിന് പ്രത്യേകമായി പാസ് വേഡ് നല്‍കുന്നതിനാല്‍ ഫോണ്‍ ഓപണ്‍ ആണെങ്കിലും മറ്റുള്ളവര്‍ക്ക് ലോക് ചെയ്ത നോട്ടുകള്‍ വായിക്കാന്‍ കഴിയില്ല.
ഐക്ലൗഡ് നോട്ടുകള്‍ ഒന്നിലധികം ആപ്പിള്‍ ഡിവൈസുകളില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ എല്ലാ നോട്ടുകള്‍ക്കും ഒരേ പാസ് വേഡ് തന്നെ ഉപയോഗിക്കണം. ആവശ്യമെങ്കില്‍ പാസ് വേഡ് മാറ്റുകയും ചെയ്യാം.Saturday, August 27, 2016

വാട്ട്‌സ് ആപ്പിന് പകരം 6 ആപ്പുകള്‍

ദുബൈ: 2009ല്‍ തുടക്കം കുറിച്ച ശേഷം ലോകത്ത് ഏറ്റവും പ്രചാരം
എന്നാല്‍ തീര്‍ത്തും സൗജന്യവും യാതൊരു സ്വാധീനവും ചെലുത്താത്തതുമായ ഏതാനും ആപ്ലിക്കേഷനുകളിതാ. ഇവയില്‍ ചിലത്  ഉപയോഗിക്കുന്ന സ്ഥലം പോലും പ്രചരിപ്പിക്കാത്ത വാട്ട്‌സ്ആപ്പിനേക്കാളും സുരക്ഷിതമായ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. വാട്ട്‌സ്ആപ്പിന് പകരം വെക്കാവുന്ന 6 ആപ്ലിക്കേഷനുകള്‍:
1 ബി.ബി.എം (ബ്ലാക്ക്‌ബെറി മെസ്സേജിങ്): ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷന്‍ തറവാട്ടിലെ കാരണവരാണ്  ബി.ബി.എം. ബ്ലാക്ക്‌ബെറി നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണെങ്കിലും ബി.ബി.എം അങ്ങനെയല്ല. ലോകത്തെ ഏറ്റവും സുരക്ഷിതമായ മെസേജിങ് ആപ്ലിക്കേഷന്‍ ഏതെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമില്ല. നേരത്തെ ബ്ലാക്ക്‌ബെറി ഫോണുകളില്‍ മാത്രമായിരുന്ന സംവിധാനം അടുത്ത കാലത്താണ് മറ്റു പ്ലാറ്റ്‌ഫോമുകളിലേക്കും ലഭ്യമാക്കിത്തുടങ്ങിയത്. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ ബ്ലാക്ക്‌ബെറിക്ക് ഈ ഗതി വരുമായിരുന്നില്ല. അത്രക്ക് സ്വാധീനമാണ് ലോക തലത്തില്‍ ബി.ബി.എമ്മനുള്ളത്. ബി.ബി.എം പിന്നുകള്‍ ഉപയോഗിച്ചാണ് ഉപയോക്താക്കളെ തിരിച്ചറിയുന്നത്. ചാനലുകളാണ് മറ്റൊരു പ്രത്യേകത. വോയ്‌സ് മെസ്സേജുകളുടെ നിലവാരത്തില്‍ വാട്ട്‌സ്ആപ്പ് ബി.ബി.എമ്മിന്റെ അയലത്തൊന്നും എത്തില്ല.
2-കിക് മെസേജിങ്:
2009ല്‍ ബ്ലാക്ക്‌ബെറി പ്ലാറ്റ്‌ഫോമിലാണ് കിക് മെസേജിങ്ങിന് തുടക്കം കുറിച്ചത്. അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുണ്ടായിരുന്നു ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് ആയിരുന്നു അത്. അതിവേഗ മെസ്സേജിങ് സേവനമാണെന്നതിന് പുറമെ മറ്റു ആപ്പുകളെ പോലെ മൊബൈല്‍ നമ്പര്‍ ആവശ്യമില്ല എന്നത് പ്രത്യേകതയാണ്. ഹാഷ്ടാഗ് ഉപയോഗിച്ച് ഗ്രൂപ്പ് ചാറ്റിങ് നടത്താം. കൂടാതെ സ്വകാര്യ ഗ്രൂപ്പുകളും നിര്‍മിക്കാം. യുവജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ആപ്പിനുള്ളില്‍ തന്നെ വെബ് ബ്രൗസറും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍ സുഖകരമായി സെര്‍ച്ചിങ്ങും ബ്രൗസിങ്ങും സൗകര്യപ്രദമായി നടത്താം. ഒരു മാറ്റത്തിന് ഏറെ യോജിച്ച ആപ്ലിക്കേഷന്‍.
3-ടെലഗ്രാം:
ടെലഗ്രാം സേവനങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. വാട്ട്‌സ് ആപ്പിന് സമാനമായ ഫീച്ചറുകള്‍ക്ക് പുറമെ അധിക സേവനങ്ങളും ലഭ്യമാണ്. 1.5 ജി.ബി വരെയുള്ള ചിത്രങ്ങള്‍, ഇമേജുകള്‍ തുടങ്ങിയവ ട്രാന്‍സ്ഫര്‍ ചെയ്യാമെന്നതാണ് പ്രത്യേകത. വാട്ട്‌സ് ആപ്പിനേക്കാള്‍ വളരെ അധികമാണിത്. 200 അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകളും നിര്‍മിക്കാം. സുരക്ഷാ പഴുതുകള്‍ അടക്കാന്‍ 200,000 ഡോളറിന്റെ പദ്ധതിയാണ് ടെലഗ്രാമിനുള്ളത്.
4-ലൈന്‍ മെസഞ്ചര്‍:
വാട്ട്‌സ് ആപ്പിന്റെ മുഖ്യ എതിരാളിയാണിത്. മെസേജിങ്ങിനു പുറമെ സൗജന്യ വോയ്‌സ്, വീഡിയോ കോളുകളും ലഭ്യമാണ്. സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും ടൈംലൈന്‍ പോസ്റ്റ് ചെയ്യാനുമുള്ള സൗകര്യം ലൈന്‍ സേവനങ്ങളെ മികച്ചതാക്കുന്നു. ഐഫോണ്‍ മുതല്‍ ഫയര്‍ഫോക്‌സ് വരെയുള്ള ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ ലഭ്യമാണ്. ഏറ്റവുമധികം പ്ലാറ്റ്‌ഫോമുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്ലിക്കേഷനും ഇതാകാം. 600 ദശലക്ഷം ഉപയോക്താക്കളുള്ള ആപ്ലിക്കേഷന്‍ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്നു.

5വി ചാറ്റ്:
നേരത്തെ വെക്‌സിന്‍ എന്നറിയപ്പെട്ടിരുന്ന വി ചാറ്റ് ചൈന ആസ്ഥാനമായ ടെന്‍സന്റ് ഹോള്‍ഡിങ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ്. വൈബറിന്റെയും കിക് ചാറ്റിന്റെയും ജനകീയതയില്ലെങ്കിലും ഫീച്ചറുകളില്‍ അത്ര പിറകിലൊന്നുമല്ല വി ചാറ്റ്. ഗ്രൂപ്പ് ചാറ്റിങ്, വീഡിയോ ചാറ്റിങ്, വി ചാറ്റ് കാളിങ്, ബ്രോഡ്കാസ്റ്റ് മെസേജ് തുടങ്ങിയ ഫീച്ചറുകളുണ്ട്. നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. ഡിസൈനും ഏറെ ആകര്‍ഷകം. ഏക്കാലത്തേക്കും സൗജന്യവുമാണ്. വിചാറ്റിന്റെ ചലഞ്ച് ഗെയിം ചൈനയില്‍ ഏറെ ജനപ്രീതിയുള്ളതാണ്. ഇപ്പോള്‍ ആഗോള തലത്തില്‍ വളര്‍ച്ചയുടെ പാതയിലാണ്.

6 വൈബര്‍:
പട്ടികയില്‍ ജനപ്രീതിയില്‍ ഏറെ മുന്നിലാണ്. വൈബറില്‍ നിന്നാണ് ക്രമേണ മറ്റു ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളെ തട്ടിയെടുത്തത്. സൗജന്യ വൈബര്‍ കോളുകള്‍ക്കു പുറമെ കുറഞ്ഞ നിരക്കില്‍ സാധാരണ ഫോണുകളിലേക്കും വിളിക്കാമെന്നതാണ് പ്രത്യേകത. ഐഫോണ്‍ പ്ലാറ്റ് ഫോമില്‍ തുടക്കം കുറിച്ച വൈബര്‍ ഇപ്പോള്‍ മിക്ക പ്ലാറ്റ് ഫോമുകളിലും ലഭ്യമാണ്. ക്രമേണ മെസേജിങ് രംഗത്തെ അതികായനായി മാറി. അല്‍പ്പം തളര്‍ച്ച നേരിട്ടെങ്കിലും ഇപ്പോഴും 200 ദശലക്ഷം ഉപയോക്താക്കളുണ്ട്. 12ഓളം വിവിധ ഭാഷകളെ പിന്തുണയ്ക്കും. റകുടെന്‍ എന്ന ജപ്പാന്‍ ഇലക്ട്രോണിക്- ഇന്റര്‍നെറ്റ് കമ്പനി 900 ദശലക്ഷം ഡോളറിന് അടുത്തിടെ വൈബറിനെ ഏറ്റെടുത്തിരുന്നു.

നേടിയ മെസേജിങ് ആപ്ലിക്കേഷുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്. സൗജന്യ സേവനമായിരുന്നു അതിന്റെ മുഖമുദ്ര. മാത്രമല്ല ഉപയോക്താക്കളെ യാതൊരു തരത്തിലും ശല്യപ്പെടുത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ 19 ബില്യണ്‍ ഡോളറിന് കമ്പനിയെ ഫേസ് ബുക്ക് ഏറ്റെടുത്തതുമുതല്‍ ടെക് ലോകത്ത് വാട്ട്‌സ്ആപ്പിന്റെ ഭാവിയെ കുറിച്ച് മുറുമുറുപ്പുണ്ട്. എന്നാല്‍ ഏറെ വൈകിയിതാ വാട്ട്‌സ് ആപ്പ് നമ്പറുകള്‍ ഫേസ് ബുക്കിന് നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് വാട്ട്‌സ് ആപ്പ് സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ഉടമകളായ ഫേസ് ബുക്കിന്റെ ഭീഷണി.